എഡിറ്റര്‍
എഡിറ്റര്‍
ഇ.അഹമ്മദിന്റെ മൃതദേഹം ഹജ്ജ് ഹൗസിലെത്തിച്ചു : കാണാനായി എത്തിയത് ആയിരങ്ങള്‍
എഡിറ്റര്‍
Wednesday 1st February 2017 7:35pm

e
കോഴിക്കോട്: ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ച ഇ.അഹമ്മദിന്റെ മൃതദേഹം കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ പൊതു ദര്‍ശനത്തിന് വച്ചു. വൈകിട്ട് 5.15 ഓടെയാണ് മൃതദേഹം ദല്‍ഹിയില്‍ നിന്നും കരിപ്പൂര്‍ വിമാന താവളത്തിലെത്തിച്ചത്.

വിമാനത്താവളത്തില്‍ നിന്നും ആംബുലന്‍സില്‍ മൃതദേഹം കരിപ്പൂര്‍ ഹജ്ജ് ഹൗസിലെത്തിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ ഭൗതിക ശരീരത്തെ അവസാന നോക്ക് കാണാനായി ആയിരങ്ങളായിരുന്നു വിമാനത്താവളത്തിലും ഹജ്ജ് ഹൗസിലുമെത്തിയത്.

ഹജ്ജ് ഹൗസില്‍ നിന്നും മൃതദേഹം കോഴിക്കോട് ലീഗ് ഹൗസില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. പിന്നീടായിരിക്കും കണ്ണൂരിലെ വീട്ടിലേക്ക് കൊണ്ടു പോവുക. നാളെ പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം കബറടക്കും.


Also Read : ‘ ആദ്യം കണ്ടത് താളവട്ടമായിരുന്നു അന്ന് മുതല്‍ ആരാധകനായി ‘ മോഹന്‍ലാലിനോടുള്ള ആരാധന തുറന്ന് പറഞ്ഞ് ലോക്‌നാഥ് ബഹ്‌റ


ഹൃദയ സ്തംഭനത്തെ തുടര്‍ന്ന് ഇന്നലെ പാര്‍ലമെന്റില്‍ കുഴഞ്ഞ് വീണ ഇ.അഹമ്മദിനെ റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇന്ന് പുലര്‍ച്ചയോടെ സംഭവിക്കുകയായിരുന്നു. പുലര്‍ച്ചെ രണ്ടേ കാലോടെയായിരുന്നു മരണം സംഭവിച്ചത്.

Advertisement