ആലപ്പുഴ: സംസ്ഥാനത്തെ ആളില്ലാത്ത 45 ലെവല്‍ക്രോസുകളില്‍ ഡിസംബറിനകം തന്നെ ജീവനക്കാരെ നിയമിക്കുമെന്ന് കേന്ദ്ര റയില്‍വേ സഹമന്ത്രി ഇ അഹമ്മദ് പറഞ്ഞു. ട്രെയിന്‍ അപകടത്തെ തുടര്‍ന്ന് നാലുപേര്‍ മരിക്കാനിടയായ മാരാരിക്കുളം സ്റ്റേഷന്‍ സന്ദര്‍ശിക്കവേയാണ് അഹമ്മദ് ഇക്കാര്യം പറഞ്ഞത്.

കൂടാതെ രാജ്യത്തെ ആളില്ലാത്ത 4000ലധികം ലെവല്‍ക്രോസുകളില്‍ കാവല്‍ക്കാരെ നിയമിക്കുന്നതിനും നടപടിയെടുക്കുമെന്നും അഹമ്മദ് പറഞ്ഞു.അതിനിടെ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ കഴിയില്ലെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. ഇത്തരത്തിലുള്ള അപകടങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ റെയില്‍വേ മാനദണ്ഡങ്ങള്‍ അനുവദിക്കുന്നില്ലെന്നും അപകടത്തില്‍ മരിച്ച വിദേശികളുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ക്കായി എംബസിയുമായി ബന്ധപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.