കോഴിക്കോട് : റെയില്‍വേക്ക് സ്വന്തം നിലയില്‍ കോച്ച് ഫാക്ടറി സ്ഥാപിക്കാനാവില്ലെന്ന് കേന്ദ്ര റെയില്‍വേ സഹമന്ത്രി ഇ അഹമ്മദ്. സ്വകാര്യപങ്കാളിത്തം വഴിയോ സ്വകാര്യമേഖലയുമായി സഹകരിച്ചോ പദ്ധതി നടപ്പാമെന്നും അഹമ്മദ് പറഞ്ഞു.

ഭൂമിക്ക് പകരം ഓഹരിപങ്കാളിത്തം സംസ്ഥാനം ആവശ്യപ്പെട്ടതാണ് വിഷയം നീണ്ടുപോകാന്‍ കാരണം. പദ്ധതിയില്‍ ഓഹരിപങ്കാളിത്തം വേണമെന്ന സംസ്ഥാനത്തിന്റെ നിര്‍ദേശത്തില്‍ കൂടുതല്‍ ചര്‍ച്ച ആവശ്യമാണ്. നിയന്ത്രണം നിയമമന്ത്രാലയവും ആസൂത്രണകമ്മീഷനും ഇക്കാര്യം വിശദമായി പരിശോധിക്കുമെന്നും അഹമ്മദ് വ്യക്തമാക്കി.

Subscribe Us: