Categories

ട്രെയിന്‍ അപകടം: പിന്നില്‍ മാവോയിസ്റ്റുകളാവാമെന്ന് ഇ അഹമ്മദ്‌

കോഴിക്കോട്: ബംഗാളിലെ ട്രെയിന്‍ അപകടത്തിനു പിന്നില്‍ മാവോയിസ്റ്റുകളാവാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് കേന്ദ്ര റയില്‍വേ സഹമന്ത്രി ഇ അഹമ്മദ്. നിലമ്പൂര്‍ ട്രെയിന്‍ അട്ടിമറിശ്രമക്കേസില്‍ സംസ്ഥാന പോലീസിന്റെ അന്വേഷണം ശരിയായ ദിശയിലാണെന്ന് . അട്ടിമറിശ്രമം ദേശീയ അന്വേഷണ ഏജന്‍സിക്ക് വിടണമോയെന്ന് ഏജന്‍സിക്ക് തീരുമാനിക്കാമെന്നും അഹമ്മദ് പറഞ്ഞു.

കേരളത്തില്‍ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് സി പി ഐ എം എക്കാലവും സ്വീകരിച്ചിട്ടുള്ളത്. മതതീവ്രവാദ കക്ഷികളുടെ സഹായം സി പി ഐ എം എക്കാലവും സ്വീകരിച്ചിരുന്നുവെന്നും ഇ അഹമ്മദ് ആരോപിച്ചു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.