എഡിറ്റര്‍
എഡിറ്റര്‍
ലീഗിന് മലപ്പുറത്ത് ഇ.അഹമ്മദ്; പൊന്നാനിയില്‍ ഇ.ടി മുഹമ്മദ് ബഷീര്‍
എഡിറ്റര്‍
Monday 10th March 2014 1:22pm

e.-ahammed

മലപ്പുറം: മുസ്‌ലീം ലീഗിന്റെ മലപ്പുറം സ്ഥാനാര്‍ത്ഥിയായി ഇ. അഹമ്മദ്. ലീഗിന്റെ സെക്രട്ടറിയേറ്റ് യോഗത്തിനു ശേഷം സംസ്ഥാന സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയാണ് ഇക്കാര്യം അറിയിച്ചത്.

പൊന്നാനിയില്‍ ഇ.ടി മുഹമ്മദ് ബഷീറും മത്സരിക്കും. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം പിന്നീട് പാണക്കാട്ട് വച്ചു നടത്തുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് ലീഗില്‍ തര്‍ക്കങ്ങളൊന്നും നടന്നിട്ടില്ലെന്നും അത്തരത്തിലുള്ള വാര്‍ത്തകളെല്ലാം മാധ്യമ സൃഷ്ടികളാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

നേരത്തേ ഇ.അഹമ്മദിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ ലീഗിനുള്ളില്‍ നിന്ന് എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നു. പ്രചരണത്തിനിറങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയാണ് അഹമ്മദിനുള്ളതെന്ന് ലീഗിന്റെ മണ്ഡലം കമ്മറ്റികള്‍ അഭിപ്രായപ്പെട്ടിരുന്നു.

ഇതേ തുടര്‍ന്ന് അഹമ്മദിനെ സ്ഥാനാര്‍ത്ഥിയാക്കേണ്ടെന്നായിരുന്നു ലീഗിന്റെ നിലപാട്. എന്നാല്‍ അഹമ്മദ് സ്ഥാനാര്‍ത്ഥിയായില്ലെങ്കില്‍ ആ സീറ്റ് തനിക്ക് തരണമെന്ന ആവശ്യവുമായി വയനാടു നിന്നും പി.വി അബ്ദുള്‍ വഹാബ് രംഗത്തെത്തിയിരുന്നു.

അതേസമയം അഹമ്മദിന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് ലീഗ് ഈ തീരുമാനത്തിലെത്തിയതെന്നാണ് വിവരം.

സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കപ്പെടുന്നുവെന്ന സാഹചര്യത്തില്‍ അഹമ്മദ് വികാരഭരിതനായി സംസാരിച്ചുവെന്നും തനിക്ക് ഒരു സ്ഥാനാര്‍ത്ഥിത്വത്തിനായി തന്റെ പാര്‍ട്ടിയില്‍ ഇത്രയധികം പറയേണ്ട സാഹചര്യം വന്നതില്‍ ദു:ഖമുണ്ടെന്ന് അഭിപ്രായപ്പെട്ടുവെന്നുമാണ് റിപ്പോര്‍ട്ട്.

ഇ.ടി മുഹമ്മദ് ബഷീറിന്റെ സ്ഥാനാര്‍ത്ഥിത്വം പാര്‍ട്ടിക്കകത്തും പുറത്തും മുമ്പേ ധാരണയായിരുന്നു.

Advertisement