എഡിറ്റര്‍
എഡിറ്റര്‍
സ്വവര്‍ഗരതി കുറ്റകരമല്ല: ഡി.വൈ.എഫ്.ഐ
എഡിറ്റര്‍
Friday 3rd February 2017 10:36pm

 

dfyii

കൊച്ചി: സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമല്ലെന്ന് ഡി.വൈ.എഫ്.ഐ പ്രമേയം. സ്വവര്‍ഗരതിക്കാരെ നിയമ നടപടികളില്‍ നിന്നും ഒഴിവാക്കണമെന്നും അഖിലേന്ത്യ സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രമേയത്തില്‍ ആവശ്യപ്പെട്ടു.


Also read അടുത്ത ലക്ഷ്യം ഉത്തര കൊറിയ: ആണവ ഉപയോഗത്തിനെതിരെ താക്കീതുമായി അമേരിക്ക 


ലൈംഗിക ന്യൂനപക്ഷങ്ങളോട് പൊതുസമൂഹം പുലര്‍ത്തുന്ന ജനാധിപത്യ വിരുദ്ധ നിലപാടിനെതിരെ പ്രചാരണം നടത്തുവാനും രാഷ്ട്രീയ സംഘടനാ റിപ്പോര്‍ട്ടിന്മേല്‍ നടക്കുന്ന ചര്‍ച്ചക്കിടെ അവതരിപ്പിച്ച പ്രമേയത്തില്‍ പറയുന്നു. രധേഷ് ശ്യാം വര്‍മ്മയാണ് പ്രമേയം അവതരിപ്പിച്ചത്.

സമ്മേളനത്തില്‍ പങ്കെടുക്കുന്ന മുഴുവന്‍ പ്രതിനിധികളും മരണാനന്തര അവയവദാനചെയ്യുമെന്നും തീരുമാനമെടുത്തിട്ടുണ്ട്. പ്രതിനിധികള്‍ ഒപ്പുവെച്ച സമ്മത പത്രങ്ങള്‍ അവയമാറ്റിവെക്കല്‍ ശസ്ത്രക്രിയ വിദഗ്ദന്‍ ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന് സംഘടനയുടെ അഖിലേന്ത്യ സെക്രട്ടറി അവോയ് മുഖര്‍ജി കൈമാറി.

കൊച്ചി കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ ഇന്നലെയാരംഭിച്ച ഡി.വൈ.എഫ്.ഐയുടെ പത്താം അഖിലേന്ത്യ സമ്മേളനം ഞായറാഴ്ചയാണ് സമാപിക്കുക.

Advertisement