എഡിറ്റര്‍
എഡിറ്റര്‍
ആലപ്പുഴയില്‍ പത്തൊമ്പതുകാരനായ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെ കുത്തിക്കൊന്നു
എഡിറ്റര്‍
Saturday 4th March 2017 5:15pm

 

ആലപ്പുഴ: ഉല്‍സവപറമ്പിലുണ്ടായ സംഘര്‍ഷത്തില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ചു. വലിയകുളം തൈപറമ്പ് നൗഷാദിന്റെ മകന്‍ മുഹ്‌സിന്‍(19) ആണ് കൊല്ലപ്പെട്ടത്. ആലിശ്ശേരി ക്ഷേത്രത്തിലെ ഉല്‍സവത്തിനിടെ രാത്രി അമ്പലപറമ്പിലുണ്ടായ സംഘര്‍ഷത്തിനിടെയാണ് മുഹ്‌സിനു കുത്തേറ്റത്.


Also read ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട മലയാളി ജവാന്റെ പോസ്റ്റ് മോര്‍ട്ടം തടയാന്‍ ശ്രമിച്ച് ബി.എസ്.എഫ്; മൃതദേഹവുമായി ബന്ധുക്കള്‍ മണിക്കൂറുകളോളം പെരുവഴിയില്‍


കൊലക്ക് പിന്നില്‍ ആര്‍എസ്എസുകാര്‍ ആണെന്ന് ഡി.വൈ.ഫെ്.ഐ ആരോപിച്ചു. ശ്രീപാദം ഐ.ടി.സിയിലെ വിദ്യാര്‍ഥിയും ഡി.വൈ.എഫ്.ഐ യൂണിറ്റ് ജോയിന്റ് സെക്രട്ടറിയുമാണ് മുഹ്‌സിന്‍. പ്രദേശത്ത് വൈകിട്ട് ആറുവരെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

Advertisement