Administrator
Administrator
ഡി വൈ എഫ് ഐ: പഴയ നേതൃത്വം തുടരും
Administrator
Monday 11th January 2010 12:30pm

dyfi-in-keralaതിരുവനന്തപുരം: ഡി വൈ എഫ് ഐ സംസ്ഥാന പ്രസിഡണ്ടായി എം ബി രാജേഷും സെക്രട്ടറിയായി ടി വി രാജേഷും തുടരും. ഡി വൈ എഫ് ഐ ഫ്രാക്ഷന്‍ യോഗത്തിലാണ് തീരുമാനമുണ്ടായത്. സി പിഐ എം കേന്ദ്ര കമ്മിറ്റി അംഗം എം പി ജയരാജന്റെ സാന്നിധ്യത്തിലായിരുന്നു യോഗം. തീരുമാനം സംസ്ഥാന കമ്മിറ്റി ംഗീകരിച്ചു.

എം എന്‍ ഷസീര്‍, എം സ്വരാജ്, സിന്ധുജോയി എന്നിവരെ സംസ്ഥാന കമ്മറ്റിയില്‍ ഉള്‍പ്പെടുത്തി. പി എം ആതിരക്ക് പകരമായാണ് സിന്ധു ജോയിയെ തിരഞ്ഞെടുത്തത്. പ്രായപരിധി കഴിഞ്ഞതിനാല്‍ 40 വയസ്സില്‍ കൂടുതല്‍ പ്രായമുള്ള 5 പേരെ നേതൃത്വത്തില്‍ നിന്ന് ഒഴിവാക്കി. രാവിലെ 9.30ന് നടന്ന ഫ്രാക്ഷനില്‍ തീരുമാനം പെട്ടെന്ന് തന്നെയുണ്ടായി. സി പി ഐ എം ഔദ്യോഗിക പക്ഷത്തിന്റെ താല്‍പര്യപ്രകാരമാണ് സംസ്ഥാന കമ്മിറ്റി രൂപീകരണം.

Advertisement