Categories

ഉദുമയില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

DYFI leader murderd in kasaragodകാഞ്ഞങ്ങാട്: കാസര്‍ഗോഡ് ജില്ലയിലെ ഉദുമയില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. ഉദുമക്കടുത്ത് തച്ചങ്ങാട് പ്രകടനം നടത്തി മടങ്ങുകയായിരുന്ന യൂനിറ്റ് പ്ര­സി­ഡന്റും സി.പി.ഐ.എം പ്രവര്‍ത്തകനുമായ മനോജ് കുമാറാണ്(24) കൊല്ലപ്പെട്ടത്. തച്ചങ്ങാട് കീക്കാനം ഡി.വൈ.എഫ്.ഐ യൂനിറ്റ് പ്ര­സി­ഡന്റാണ് കൊല്ലപ്പെട്ട മനോജ്. കൊലക്ക് പിന്നില്‍ ലീഗ് പ്രവര്‍ത്തകരാണെന്ന് സി.പി.ഐ.എം നേതൃത്വവും ഡി.വൈ.എഫ്.ഐയും ആരോപിച്ചു. അ­ക്ര­മ­ത്തില്‍ ത­ച്ച­ങ്ങാട് സി.പി.ഐ.എം ഏരീ­യ ക­മ്മി­റ്റി അംഗവും ലോക്കല്‍ സെക്രട്ടറിയുമായ എം. ക­രു­ണാ­കര­ന് പ­രി­ക്കേറ്റു. കരുണാകരന്റെ വലതുകണ്ണ് അടിയന്തിരശസ്ത്രക്രിയ നടത്തിയെങ്കിലും കാഴ്ചശേഷിയെ ബാധിക്കുമെന്നാണ് അറിയുന്നത്.

Ads By Google

ജയരാജന്റെ അറസ്റ്റിനെ തുടര്‍ന്ന് നടക്കുന്ന ഹര്‍ത്താലിനോടനുബന്ധിച്ച് നടന്ന പ്രകടനത്തെ ആക്രമിച്ച ലീഗുകാര്‍ മനോജിനെ ചവിട്ടിക്കൊല്ലുകയായിരുന്നുവെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന പ്ര­സിഡന്റ് ടി.വി രാജേഷ് പറഞ്ഞു. ലീ­ഗി­ന് അ­ധികാ­ര ഭ്രാ­ന്താ­ണെ­ന്നും സം­ഭ­വ­ത്തില്‍ പ്ര­തി­ഷേ­ധി­ച്ച് വെ­ള്ളി­യാ­ഴ്­ച ക­രി­ദി­ന­മാ­യി ആ­ച­രി­ക്കു­മെന്നും ടി.വി. രാ­ജേ­ഷ് പ­റഞ്ഞു. മാരകായുധങ്ങളുമായെത്തിയ ലീഗുകാര്‍ നിരവധി വീടുകളും മറ്റും ആക്രമിച്ചതായി റിപ്പോര്‍ട്ടുണ്ട്. ചവിട്ടേറ്റ മനോജ് കുമാറിനെ ആശുപത്രിയിലേക്കും കൊണ്ടുപോകുമ്പോഴാണ് മരിച്ചത്.

മനോജിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് എല്‍.ഡി.എഫ് ജില്ലാകമ്മറ്റി വെള്ളിയാഴ്ച കാസര്‍ഗോഡ് ജില്ലയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. കാസര്‍കോട് യമഹ ഷോറൂമിലെ സെയില്‍സ്മാനായിരുന്നു മനോജ്.

പ­ന­യാല്‍ അം­ബ­ങ്ങാട് കീ­ക്കാ­ന­ത്തെ പരേതനായ ആലിങ്കീല്‍ രാഘവന്റെ മകനാണ്. നാരായണിയാണ് മനോജിന്റെ അമ്മ. സുലോചന, സുരേഷ്, മണികണ്ഠന്‍ എന്നിവര്‍ സഹോദരങ്ങളാണ്.

Tagged with: