എഡിറ്റര്‍
എഡിറ്റര്‍
എസ്.ബി.ഐ സോണല്‍ ഓഫീസിലേക്ക് ഡി.വൈ.എഫ്.ഐയുടെ പ്രതിഷേധം; ഡെപ്യൂട്ടി ജനറല്‍ മാനേജരെ തടഞ്ഞുവെച്ചു
എഡിറ്റര്‍
Thursday 11th May 2017 3:18pm

തിരുവനന്തപുരം: എ.ടി.എം ഇടപാടുകള്‍ക്ക് സര്‍വീസ് ചാര്‍ജ് ഏര്‍പ്പെടുത്തിയ എസ്.ബി.ഐക്കെതിരെ പ്രതിഷേധവുമായി ഡി.വൈ.എഫ്.ഐ രംഗത്ത്.

തിരുവനന്തപുരം സോണല്‍ ഓഫീസിലേക്ക് തള്ളിക്കയറിയ പ്രവര്‍ത്തകര്‍ ഡെപ്യൂട്ടി ജനറല്‍ മാനേജരെ അരമണിക്കൂറിലധികം തടഞ്ഞുവെച്ചു. എസ്.ബി.ഐയുടെ പുതിയ നിയന്ത്രണങ്ങള്‍ ജനങ്ങളെ കൊള്ളയടിക്കലാണെന്ന് നേതാക്കള്‍ അഭിപ്രായപ്പെട്ടു.

ജൂണ്‍ ഒന്നുമുതല്‍ ഓരോ എ.ടി..എം ഇടപാടുകള്‍ക്കും ഇരുപത്തിയഞ്ച് രൂപ സര്‍വീസ് ചാര്‍ജ് ഈടാക്കാനുള്ള തീരുമാനത്തിലാണ് എസ്.ബി.ഐ എന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നായിരുന്നു പ്രതിഷേധം ശക്തമാക്കിയത്.

എന്നാല്‍ സര്‍ക്കുലര്‍ വിവാദമായതോടെ ഉത്തരവ് പിന്‍വലിക്കാന്‍ എസ്.ബി.ഐ തീരുമാനിച്ചിട്ടുണ്ട്. എസ്.ബി.ഐ ബഡ്ഡി ഉപഭോക്താക്കള്‍ക്ക് വേണ്ടി ഇറക്കിയ ഉത്തരവായിരുന്നെന്നാണ് എസ്.ബി.ഐ പറയുന്നത്. തിരുത്തിയ ഉത്തരവ് ഉടന്‍ പുറത്തിറക്കുമെന്നും എസ്.ബി.ഐ വ്യക്തമാക്കി.


Dont Miss എട്ടു സെന്റിന്റെ ജന്മിയാണ് ഞാന്‍; സബ്കളക്ടറെ കുഴപ്പില്‍ ചാടിക്കുന്നത് മാധ്യമങ്ങളെന്നും എസ്. രാജേന്ദ്രന്‍ എം.എല്‍.എ 


അടുത്തമാസം ഒന്നുമുതല്‍ സൗജന്യ എ.ടി.എം ഇടപാടുകളുണ്ടാകില്ലെന്നായിരുന്നു എസ്.ബി.ഐ അറിയിച്ചത്. ഒരു ഇടപാടിന് 25രൂപ സര്‍വീസ് ചാര്‍ജ് നല്‍കണമെന്നായിരുന്നു ഉത്തരവ്.

നിലവില്‍ ഒരു മാസം അഞ്ചു തവണ എ.ടി.എം സേവനങ്ങള്‍ സൗജന്യമായിരുന്നു. ഇതായിരുന്നു ഇല്ലാതാക്കിയത്. മുഷിഞ്ഞ നോട്ടുകള്‍ മാറുന്നതിനും സര്‍വീസ് ചാര്‍ജ് ഈടാക്കാനും എസ്.ബി.ഐ പുറത്തിറക്കിയ സര്‍ക്കുലറില്‍ നിര്‍ദേശിച്ചിരുന്നു.

ഇരുപത് മുഷിഞ്ഞ നോട്ടുകള്‍ അല്ലെങ്കില്‍ അയ്യായിരം രൂപവരെ മാത്രമേ സൗജന്യമായി മാറാന്‍ സാധിക്കൂവെന്നും ഇതിനു മുകളില്‍ നോട്ടുകള്‍ മാറുകയാണെങ്കില്‍ ഒരു നോട്ടിന് രണ്ടുരൂപ വച്ച് അല്ലെങ്കില്‍ ആയിരം രൂപയ്ക്ക് അഞ്ചുരൂപ വച്ച് ഈടാക്കുമെന്നും എസ്.ബി.ഐ സര്‍ക്കുലറില്‍ വ്യക്തമാക്കിയിരുന്നു.

ബിസിനസ് കറസ്‌പോണ്ടന്റുമാര്‍ തമ്മിലുള്ള പണം കൈമാറുന്നതിനും പിന്‍വലിക്കുന്നതിനും സര്‍വീസ് ചാര്‍ജ് ഏര്‍പ്പെടുത്തിരുന്നു. പണത്തിന്റെ മൂല്യമനുസരിച്ചാണ് സര്‍വീസ് ചാര്‍ജ് ഈടാക്കാന്‍ നിര്‍ദേശിക്കുന്നത്.

Advertisement