ലക്‌നൗ: ഗോരഖ്പൂര്‍ ആശുപത്രിയിലെ കൂട്ടക്കൊലയില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ, മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കോലം കത്തിച്ചു. ഇന്ന് രാവിലെയാണ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പ്രകടനമായി വന്ന് മുഖ്യമന്ത്രിയുടെ കോലം കത്തിച്ചത്.

കുറച്ച് പ്രവര്‍ത്തകരെ ഉണ്ടായിരുന്നെങ്കിലും സംഭവത്തില്‍ പ്രതിഷേധവുമായി വന്ന ഡി.വൈ.എഫ്.ഐയുടെ സമീപനത്തിന് സമൂഹമാധ്യമങ്ങളില്‍ മികച്ച പിന്തുണയാണ് ലഭിക്കുന്നത്. ഗോരഖ്പൂര്‍ ദുരന്തത്തില്‍ സര്‍ക്കാരിന്റെ അനാസ്ഥക്കെതിരെ രാജ്യമെമ്പാടും വലിയ പ്രതിഷേധമാണ് ഉയരുന്നത്.


Also Read: ഇടയ്ക്ക് മുഖമൊന്ന് പരതി നോക്കണം,മുഖത്ത് പെണ്ണുങ്ങള്‍ നീട്ടിത്തുപ്പിയ കഫക്കട്ടകള്‍ ഉണ്ടാവും;നടിയെ അപമാനിച്ച പി.സി ജോര്‍ജിനെതിരെ രൂക്ഷ വിമര്‍ശനവുമായി ദീപാ നിഷാന്ത്


ഇതിനകം 71 പിഞ്ചുകുഞ്ഞുങ്ങളാണ് ഗോരഖ്പൂര്‍ ആശുപത്രിയില്‍ ജീവശ്വാസം കിട്ടാതെ മരിച്ചത്. എന്നാല്‍ ദുരന്തസമയത്ത് സ്വന്തം ചെലവില്‍ ആശുപത്രിയിലേയ്ക്ക് ഓക്‌സിജന്‍ സിലിണ്ടര്‍ എത്തിച്ച ഡോ. കഫീല്‍ ഖാനെ സസ്‌പെന്‍ഡ് ചെയ്യുന്ന നടപടിയാണ് ഭരണകൂടം സ്വീകരിച്ചത്.