പോസ്‌റ്റേഴ്‌സ്

സമൂഹത്തിന്റെ ചലനങ്ങളുടെ നേര്‍ക്കാഴ്ചയാണ് പോസ്‌റ്റേര്‍സ്. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ദൃശ്യങ്ങള്‍ ഞങ്ങളുടെയോ വായനക്കാരുടെയോ ആശയങ്ങളുമായി പൊരുത്തപ്പെടാത്തതായിരിക്കാം. പക്ഷെ സമൂഹത്തിന് മുന്നില്‍ അവതരിപ്പിക്കപ്പെട്ട യാഥാര്‍ഥ്യങ്ങള്‍ എന്ന നിലയിലാണ് ഞങ്ങള്‍ ഇവിടെ അത് പ്രസിദ്ധീകരിക്കുന്നത്

മെയ് നാലിന് ടി.പി ചന്ദ്രശേഖരന്‍ വധത്തോടെ പൊതുസമൂഹത്തിന്റെയും മാധ്യമങ്ങളുടെയും അതിശക്തമായ വിമര്‍ശനത്തിനാണ് സി.പി.ഐ.എം വിധേയമാകുന്നത്. കഴിഞ്ഞ രണ്ട് ആഴ്ചയായി മലയാളത്തിലെ എല്ലാ മാധ്യമങ്ങളുടെയും പ്രധാനവര്‍ത്തയായി ഈ വധം വാര്‍ത്ത നിറഞ്ഞ് നില്‍ക്കുന്നു. പാര്‍ട്ടിയുടെ യുവജന സംഘടനയായ ഡി.വൈ.എഫ്.ഐ സംസ്ഥാന വ്യപകമായി മാധ്യമക്കോടതികളുടെ വിഷലിപ്തവിധികളെ തിരിച്ചറിയുക എന്ന കാംപയിന് തുടക്കമിടുന്നു.