Administrator
Administrator
ഡി.വൈ.എഫ്.ഐ ഹരജി:കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും നോട്ടീസ്
Administrator
Monday 2nd May 2011 8:05am

muringoor caseന്യൂദല്‍ഹി: എന്‍ഡോസള്‍ഫാന്‍ നിരോധനവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിനും എല്ലാ സംസ്ഥാന  സര്‍ക്കാരുകള്‍ക്കും സുപ്രീംകോടതി നോട്ടീസ്. നിരോധനം ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ സമര്‍പ്പിച്ച ഹരജിയിലാണ് തീരുമാനം.

ഒരാഴ്ചയുള്ളില്‍ കേന്ദ്ര സര്‍ക്കാരും എല്ലാ സംസ്ഥാന സര്‍ക്കാരുകളും നോട്ടീസിന് മറുപടി നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. ചീഫ് ജസ്റ്റിസ് എസ്.എച്ച് കപാഡിയ ഉള്‍പ്പെട്ട ബഞ്ചാണ് കേസ് പരിഗണിച്ചത്. ഹരജി മെയ് 11 ബുധനാഴ്ച കോടതി വീണ്ടും പരിഗണിക്കും. അന്നേദിവസം സോളിസിറ്റര്‍ ജനറല്‍ ഹാജരാകണമെന്നും കോടതി ഉത്തരവിട്ടു.

എന്‍ഡോസള്‍ഫാന്‍ രാജ്യവ്യാപകമായി നിരോധിക്കണമെന്നും ഇരകള്‍ക്കും ദുരിതബാധിതര്‍ക്കും മതിയായ നഷ്ടപരിഹാരം നല്‍കാന്‍ നിര്‍ദേശിക്കണമെന്നും ആവശ്യപ്പെട്ടാണ് ഡി.വൈ.എഫ്.ഐ ഹര്‍ജി നല്‍കിയിരിക്കുന്നത്.

Advertisement