എഡിറ്റര്‍
എഡിറ്റര്‍
ഡി.വൈ.എഫ്.ഐ: പി.എ മുഹമ്മദ് റിയാസ് പ്രസിഡന്റ് അഭോയ് മുഖര്‍ജി ജനറല്‍ സെക്രട്ടറി
എഡിറ്റര്‍
Sunday 5th February 2017 2:48pm

DYFI

 


നിലവിലെ പ്രസിഡന്റായ എം.ബി രാജേഷ് എം.പി സ്ഥാനമൊഴിഞ്ഞ പദവിയിലേക്കാണ് റിയാസ് തെരഞ്ഞെടുക്കപ്പെട്ടത്. അഖിലേന്ത്യ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ച് വരികയായിരുന്നു കോഴിക്കോട് സ്വദേശിയായ മുഹമ്മദ് റിയാസ്.


കൊച്ചി: ഡി.വൈ.എഫ്.ഐയുടെ അഖിലേന്ത്യ പ്രസിഡന്റായി പി.എ മുഹമ്മദ് റിയാസിനെ തെരഞ്ഞെടുത്തു. ജറല്‍ സെക്രട്ടറിയായി അഭോയ് മുഖര്‍ജി തുരും. ബല്‍ബീര്‍ പരാശറാണ് ട്രഷറര്‍. നിലവിലെ പ്രസിഡന്റായ എം.ബി രാജേഷ് എം.പി സ്ഥാനമൊഴിഞ്ഞ പദവിയിലേക്കാണ് റിയാസ് തെരഞ്ഞെടുക്കപ്പെട്ടത്. അഖിലേന്ത്യ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ച് വരികയായിരുന്നു കോഴിക്കോട് സ്വദേശിയായ മുഹമ്മദ് റിയാസ്.


Also read ട്രോളി ട്രോളി വീരു ഗാഗുലിയെയും വെറുതെ വിട്ടില്ല: ദാദയക്ക് സെവാഗ് കൊടുത്ത പണി കാണണ്ടേ.. 


കേരള സംസ്ഥാന സെക്രട്ടറി എം സ്വരാജിനെ ജോയിന്റ് സെക്രട്ടറിയായും പ്രസിഡന്റ് എ.എന്‍ എംസീറിനെ വൈസ് പ്രസിഡന്റായും സമ്മേളനം തെരഞ്ഞെടുത്തു. 83 അംഗ കേന്ദ്ര കമ്മിറ്റിയില്‍ കേരളത്തില്‍ നിന്നുള്ള ആറുപേരെയും തെരഞ്ഞെടുത്തിട്ടുണ്ട്.

സി.പി.ഐ.എം കോഴിക്കോട് ജില്ലാകമ്മിറ്റി അംഗമായ മുഹമ്മദ് റിയാസ്. 2009 ല്‍ കോഴിക്കോട് നിന്ന് ലോക്‌സഭയിലേക്ക് മത്സരിച്ചിട്ടുണ്ട്. ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട അഭോയ് മുഖര്‍ജി പശ്ചിമബംഗാള്‍ സ്വദേശിയാണ്. സി.പി.ഐ.എം ബംഗുള ജില്ലാകമ്മിറ്റി അംഗം കൂടിയാണ് ഇദ്ദേഹം. ട്രഷറര്‍ ബല്‍ബീര്‍ പരാശര്‍ ഹിമാചല്‍ പ്രദേശിലെ മുന്‍ ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റാണ്. സമ്മേളനം ഇന്നു വൈകീട്ട് നടക്കുന്ന പൊതു സമ്മേളനത്തോടെ അവസാനിക്കും.

Advertisement