എഡിറ്റര്‍
എഡിറ്റര്‍
സര്‍വ്വീസ് ചാര്‍ജ്ജ് വര്‍ധന: എല്ലാ ജില്ലകളിലേയും എസ്.ബി.ഐ പ്രധാന ശാഖകളിലേക്ക് നാളെ ഡി.വൈ.എഫ്.ഐയുടെ പ്രതിഷേധ മാര്‍ച്ച്
എഡിറ്റര്‍
Thursday 11th May 2017 5:45pm

തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്.ബി.ഐയുടെ അമിതമായ സര്‍വ്വീസ് ചാര്‍ജ് വര്‍ധനയ്‌ക്കെതിരെ പ്രതിഷേധിക്കാനൊരുങ്ങി ഡി.വൈ.എഫ്.ഐ. എല്ലാ ജില്ലകളിലേയും എസ്.ബി.ഐയുടെ പ്രധാന ശാഖകളിലേക്ക് നാളെ പ്രതിഷേധ മാര്‍ച്ച് നടത്താനാണ് ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മിറ്റിയുടെ തീരുമാനം.


Also Read: ‘ആ… ആര്‍ക്കറിയാം’; നോട്ടുനിരോധനം കഴിഞ്ഞ് ആറുമാസത്തിനുശേഷവും എത്രപണം തിരിച്ചെത്തിയെന്ന ചോദ്യത്തിന് ആര്‍.ബി.ഐയുടെയും കേന്ദ്ര സര്‍ക്കാരിന്റെയും മറുപടി ഇതാണ്


സ്റ്റേറ്റ് ബാങ്കിന്റെ ഈ പിഴിയല്‍ നടപടി സാധാരണക്കാരെയാണ് കൂടുതല്‍ ബാധിക്കാന്‍ പോകുന്നതെന്നും എസ്.ബി.ഐ തങ്ങളുടെ ഉത്തരവാദിത്വം മറക്കുന്നുവെന്നും ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മറ്റി പ്രസ്താവനയിലൂടെ പറഞ്ഞു. അമിതമായ സര്‍വ്വീസ് ചാര്‍ജ്ജ് ഈടാക്കാനുള്ള ബാങ്കിന്റെ തീരുമാനത്തെ ഡി.വൈ.എഫ്.ഐ ശക്തമായി അപലപിച്ചു.

ഇതിന് മുന്‍പ് നാല് എ.ടി.എം ഇടപാടിന് ശേഷമാണ് പണം ഈടാക്കിയിരുന്നത്. അത് മാറ്റിയാണ് ഔരോ ഇടപാടിനും പണമീടാക്കുമെന്ന് പുതിയ ഉത്തരവിലൂടെ അറിയിച്ചിരിക്കുന്നത്. ഇതിന് മുന്‍പ് മിനിമം ബാലന്‍സില്ലാത്ത അക്കൗണ്ടുകള്‍ക്ക് പിഴ ഈടാക്കിയ എസ്.ബി.ഐയുടെ തീരുമാനവും വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു.


Don’t Miss: രാഷ്ട്രപതിസ്ഥാനത്തേക്ക് രാഷ്ട്രപിതാവിന്റെ കൊച്ചുമകനെ മത്സരിപ്പിക്കാന്‍ പ്രതിപക്ഷം


സാധാരണക്കാര്‍ കൂടുതലായി ആശ്രയിക്കുന്ന ബാങ്കാണ് എസ്.ബി.ഐ. പൊതുമാഖലാ ബാങ്കായ എസ്.ബി.ഐ സ്വകാര്യവത്കരിക്കാനുള്ള കേന്ദ്രസര്‍ക്കാറിന്റെ നീക്കങ്ങളിലെ ആശങ്കയും ഡി.വൈ.എഫ്.ഐ പങ്കുവെച്ചു.

Advertisement