എഡിറ്റര്‍
എഡിറ്റര്‍
ഉമ്മന്‍ ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ നടത്തിയ സെക്രട്ടേറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം
എഡിറ്റര്‍
Friday 28th March 2014 6:02pm

dyfi

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രാജിവെക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ സെക്രട്ടേറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. മാര്‍ച്ചിനു നേരെ പോലീസ് ജല പീരങ്കി പ്രയോഗിച്ചു.

മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലീംരാജ് ഉള്‍പ്പെട്ട ഭൂമി തട്ടിപ്പ് കേസ് സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെയും കടുത്ത വിമര്‍ശനം നടത്തിയിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നടക്കുന്ന കാര്യങ്ങളായതിനാല്‍ ഇക്കാര്യത്തില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്നാണ് ജസ്റ്റിസ് ഹാറൂണ്‍ റഷീദ് അധ്യക്ഷനായ സിംഗില്‍ ബെഞ്ച് അച്ചടിച്ചിറക്കിയ വിധിന്യായത്തില്‍ പറയുന്നത്.

മുഖ്യമന്ത്രിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തിയ കോടതി പേഴ്‌സണ്‍ സ്റ്റാഫിനെ നിയമിയ്ക്കുന്നതില്‍ മുഖ്യമന്ത്രി ജാഗ്രത കാണിച്ചില്ലെന്ന് കുറ്റപ്പെടുത്തി. ക്രിമിനല്‍ കുറ്റവാളികളാണ് മുഖ്യമന്ത്രിയുടെ ഓഫീസ് സ്റ്റാഫിലുള്ളതെന്നും സോളാര്‍ തട്ടിപ്പ് കേസിലെ പ്രതികള്‍ തന്നെ ഭൂമി തട്ടിപ്പ് കേസിലും പ്രതികളായിട്ടുണ്ടെന്നും വിമര്‍ശിച്ച കോടതി മുഖ്യമന്ത്രിയുടെ ഓഫീസില്‍ നടക്കുന്ന കാര്യങ്ങളായതിനാല്‍ അദ്ദേഹം തന്നെ ഇത് സംബന്ധിച്ച് ജനങ്ങള്‍ക്ക് വിശദീകരണം നല്‍കണമെന്നും കോടതി പറഞ്ഞു.

കടംകംപള്ളി, കളമശ്ശേരി എന്നിവടങ്ങളിലെ ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട കേസുകളിലാണ് സി.ബി.ഐ അന്വേഷണം. ജസ്റ്റിസ് ഹാറൂണ്‍ റഷീദ് അധ്യക്ഷനായ ബെഞ്ചാണ് വിധി പറഞ്ഞത്. കേസ് സംബന്ധിച്ച് റവന്യൂ, വിജിലന്‍സ് രേഖകള്‍ ഉടന്‍ സി.ബി.ഐക്ക് കൈമാറാനും ഒന്‍പത് മാസത്തിനുള്ളില്‍ കേസ് പൂര്‍ത്തിയാക്കണമെന്നും കോടതി നിര്‍ദേശിച്ചു.

Advertisement