തിരുവനന്തപുരം: പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നതിനോടുള്ള സര്‍ക്കാര്‍ അനുകൂല നിലപാടില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ സംസ്ഥാന വ്യാപാകമായി പ്രതിഷേധ മാര്‍ച്ച് നടത്തി. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിലേക്കും വിവിധ ജില്ലകളില്‍ എംബ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലേക്കുമായിരുന്നു മാര്‍ച്ച്.

്‌കോഴിക്കോട് എപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലേക്കു ഡി.വൈ.എഫ്.ഐ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷത്തില്‍ കലാശിച്ചു. എപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് ഉപരോധിക്കാനെത്തിയ പ്രവര്‍ത്തകരെ പോലീസ് തടഞ്ഞതാണ് സംഘര്‍ഷത്തിന് ഇടയാക്കിയത്.

തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു മുന്‍പില്‍ പ്രവര്‍ത്തകരെ തടയാന്‍ വന്‍ പോലീസ് സന്നാഹമായിരുന്നു ഒരുക്കിയിരുന്നത്. തലസ്ഥാനത്തെ മാര്‍ച്ച് മുന്‍മന്ത്രി എം.വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു.