ആലപ്പുഴ: പോലീസ് കസ്റ്റഡിയിലെടുത്തശേഷം വിട്ടയച്ച ഡിവൈഎഫ്‌ഐ നേതാവ് ജീവനൊടുക്കിയ സംഭവത്തില്‍ പുന്നപ്ര എസ്.ഐയെ ഡി.ജി.പി സസ്‌പെന്‍ഡു ചെയ്തു. ഈ മാസം 20നാണ് ഒരു കേസില്‍ സുനീഷിനെ പോലീസ് അറസ്റ്റുചെയ്തത്.

പുന്നപ്രയിലെ ഡിവൈഎഫ് ഐ നേതാവ് സുനീഷ് ജീവനൊടുക്കിയ സംഭവത്തിലാണ് എസ്.ഐ.എംകെ രാജേഷിനെ ഡി.ജി.പി ജേക്കബ് പുന്നൂസ് സസ്‌പെന്‍ഡു ചെയ്തത്. കേസന്വേഷണം ക്രൈംബ്രാഞ്ചിനെ എല്‍പ്പിക്കാനും ഡി.ജി.പി ഉത്തരവിട്ടു.

സുനീഷിനെ പോലീസ് കസ്റ്റഡിയില്‍ ക്രൂരമായി പീഡിപ്പിച്ചതായി ബന്ധുക്കള്‍ ആരോപിച്ചിരുന്നു. 21ന് ജാമ്യത്തില്‍ പുറത്തുവന്ന സുനീഷ് കടുത്ത മാനസിക വിഷമത്തിലായിരുന്നു. 22ന് വിഷം കഴിച്ച സുനീഷ് 28ന് ആശുപത്രിയില്‍ വെച്ച് മരണമടയുകയായിരുന്നു.