Categories

ഡി.വൈ.എഫ്.ഐ നേതാവിനെ ആക്രമിച്ചു: ചേര്‍ത്തലയില്‍ സംഘര്‍ഷം

ചേര്‍ത്തല : ഡി.വൈ.എഫ്.ഐ നേതാവിനെ ആക്രമിച്ച സംഭവത്തില്‍ ചേര്‍ത്തലയില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു. ഡിവൈഎഫ്‌ഐ ചേര്‍ത്തല വെസ്റ്റ് മേഖലാ കമ്മറ്റിയംഗം മുനിസിപ്പല്‍ രണ്ടാം വാര്‍ഡ് വളപ്പില്‍ വി.ആര്‍ രജീഷിനെ ആക്രമിച്ചതുമായി ബന്ധപ്പെട്ടാണ് പ്രശ്‌നം.

കൈക്കും കാലിനും ഒടിവേറ്റ നിലയില്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിയുന്നത്.

ഇന്നലെ രാത്രി 9.30 ഓടെ ചേര്‍ത്തല വേളോര്‍വട്ടം ക്ഷേത്രത്തിനു സമീപത്തുവച്ചാണ് രജീഷ് ആക്രമണത്തിരയായത്. ആക്രമണത്തില്‍ കൈക്കും കാലിനും പരിക്കേറ്റ രാജേഷിനെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. റോഡില്‍ പരിക്കേറ്റ് കിടന്ന രജീഷിനെ അഗ്നിശമനസേനയുടെ ആംബുലന്‍സിലാണ് ആശുപത്രിയിലെത്തിച്ചത്. ആറംഗ സംഘമാണ് തന്നെ ആക്രമിച്ചതെന്ന് രജീഷ് പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

ആര്‍.എസ്.എസ് നേതാവിന്റെ വീടിനുനേരെയുള്ള ആക്രമണം,യൂത്ത് കോണ്‍ഗ്രസ് നേതാവിനെ ആക്രമിച്ച സംഭവം, ദക്ഷിണമേഖലാ ഓള്‍ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ ചെയര്‍മാന്‍ വേളോര്‍വട്ടം ശശികുമാറിനെ മര്‍ദ്ദിച്ച സംഭവം തുടങ്ങിയ നിരവധി കേസുകളിലെ പ്രതിയാണ് രജീഷ്.

സംഘര്‍ഷത്തിനു പിന്നില്‍ ബി.ജെ.പി-ആര്‍.എസ.്എസ് സംഘമാണെന്നാണ് ആരോപണം.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.