എഡിറ്റര്‍
എഡിറ്റര്‍
വീട്ടുജോലിക്കാരിക്ക് സ്‌നേഹ സമ്മാനമായി ഫോര്‍ഡ് എഡ്ജ്
എഡിറ്റര്‍
Wednesday 22nd January 2014 10:23am

Dwayne-Johnson

തന്റെ അസാന്നിധ്യത്തില്‍ വീടിനെ സ്വന്തം വീട് പോലെ പരിപാലിച്ച ജോലിക്കാരിക്ക് ഫോര്‍ഡ് എഡ്ജ് സമ്മാനിച്ച് പ്രത്യുപകാരം ചെയ്തിരിക്കുകയാണ് മുന്‍ റെസ്‌ലിങ് താരം ‘ദി റോക്ക്’ എന്നറിയപ്പെടുന്ന ഡോയന്‍ ജോണ്‍സണ്‍.

ട്വിറ്ററിലൂടെയാണ് ജോലിക്കാരിക്ക് കാര്‍ സമ്മാനിക്കുന്ന കാര്യം ജോണ്‍സണ്‍ അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ പത്ത് വര്‍ഷമായി തന്റെ വീടിനെ സ്വന്തം വീടുപോലെ പരിപാലിച്ച എസ്പറാന്‍സയ്ക്ക് തന്റെ സ്‌നേഹ സമ്മാനം എന്നാണ് ജോണ്‍സണ്‍ പറഞ്ഞിരിക്കുന്നത്.

ഒരു അമ്മയെ പോലെ തന്റെ വീടിനെ നോക്കിയതിനാണ് ഈ സമ്മാനമെന്നും ജോണ്‍സണ്‍ പറയുന്നു. പരുന്തിന്റെ കണ്ണും അമ്മയുടെ സ്‌നേഹവുമായാണ് എസ്പരാന തന്റെ വീടിനെ പരിപാലിച്ചതെന്നാണ് ജോണ്‍സണ്‍ വിശേഷിപ്പിച്ചത്.

പുതിയ കാറില്‍ എസ്പരാനയ്‌ക്കൊപ്പം ഒരു റൈഡും ജോണ്‍സണ്‍ നടത്തി.

Advertisement