എഡിറ്റര്‍
എഡിറ്റര്‍
രഘുറാം രാജന്‍ ഗവര്‍ണറായിരിക്കെ നോട്ടുനിരോധനത്തെ എതിര്‍ത്ത് റിസര്‍വ് ബാങ്ക് മോദിക്ക് കത്തെഴുതി: പി. ചിദംബരം
എഡിറ്റര്‍
Wednesday 15th February 2017 12:56pm

 

ന്യൂദല്‍ഹി:  നോട്ടുനിരോധനത്തിന് 2 മാസം മുമ്പെ വിഷയത്തില്‍ എതിര്‍പ്പറിയിച്ച് റിസര്‍വ് ബാങ്ക് പ്രധാനമന്ത്രിയുടെ ഓഫീസിന് കത്തെഴുതിയിരുന്നതായി മുന്‍ധനമന്ത്രി പി.ചിദംബരം.  നോട്ടുനിരോധനം വിവേകപൂര്‍ണ്ണമായ തീരുമാനമല്ലെന്ന് ചൂണ്ടിക്കാട്ടി അഞ്ച് പേജുള്ള കത്താണ് രഘുറാം രാജന്‍ ഗവര്‍ണറായിരിക്കെ റിസര്‍വ് ബാങ്ക് അയച്ചതെന്നും ചിദംബരം ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു.

കത്തില്‍ എന്താണ് ഉള്ളതെന്ന് തനിക്കറിയില്ലെന്നും പക്ഷെ നോട്ടുനിരോധനം നല്ല തീരുമാനമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കത്ത് ഉപസംഹരിക്കുന്നത്. കത്ത് ഇപ്പോഴുമുണ്ടെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തു വിടണമെന്നും ചിദംബരം ആവശ്യപ്പെട്ടു.

രഘുറാം രാജന് റിസര്‍വ്ബാങ്ക് ഗവര്‍ണര്‍ സ്ഥാനത്തേക്ക് മറ്റൊരവസരം കൂടി നല്‍കാതിരിക്കാന്‍ കാരണം നോട്ടുനിരോധനത്തിനെതിരായ അദ്ദേഹത്തിന്റെ നിലപാട് കൂടിയാണെന്നും ചിദംബരം പറഞ്ഞു.


Read more: അത് എക്‌സിറ്റ് പോളല്ല: ബി.ജെ.പിയുടെ പെയ്ഡ് ന്യൂസ്: യു.പിയില്‍ ബി.ജെ.പി ജയിക്കുമെന്ന സര്‍വ്വേയെക്കുറിച്ച് വെളിപ്പെടുത്തി ദൈനിക് ജാഗരണ്‍ സി.ഇ.ഒ


രഘുറാം രാജന്‍ ഒരു അന്താരാഷ്ട്ര വ്യക്തിത്വമാണ്. സര്‍ക്കാരുമായുള്ള വിലപേശലിന് അദ്ദേഹം നില്‍ക്കില്ല. സ്വന്തന്ത്രമായ നിലപാടുകള്‍ അദ്ദേഹം സ്വീകരിക്കുമെന്നും ചിദംബരം പറഞ്ഞു.

ലോകത്തെ ഏറ്റവും കൂടുതല്‍ ആദരിക്കപ്പെടുന്ന സെന്‍ട്രല്‍ ബാങ്കുകളില്‍ ഒന്നായിരുന്നു റിസര്‍വ് ബാങ്കെന്നും എന്നാല്‍ നവംബര്‍ 8ന് ശേഷം ഇതിന് ഇടിച്ചില്‍ സംഭവിച്ചെന്നും ചിദംബരം പറഞ്ഞു. നോട്ടുനിരോധനത്തെ കുറിച്ചുള്ള വിവരാവകാശ അപേക്ഷയ്ക്ക് മറുപടി നിഷേധിച്ച റിസര്‍വ് ബാങ്കിന്റെ നടപടിയെയും ചിദംബംരം വിമര്‍ശിച്ചു.


Also read: പ്രസംഗം കൊണ്ട് മോദി താഴ്ന്നയത്ര ഒരു പ്രധാനമന്ത്രിയും അധപതിച്ചിട്ടില്ല


 

Advertisement