ന്യൂദല്‍ഹി: ലോകത്തെ മൂന്നാമത്തെയും ഇന്ത്യയിലെ ആദ്യത്തെയും ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റായ ഡ്യൂറാന്റ് കപ്പ വിജയികള്‍ക്കുള്ള സമ്മാന തുക വര്‍ദ്ധിപ്പിച്ചു. സമ്മാന തുക ഇരുപത് ലക്ഷം രൂപയായാണ് വര്‍ദ്ധിപ്പിച്ചത്. നേരത്തെയിത് അഞ്ച് ലക്ഷം രൂപയായിരുന്നു.

രണ്ടാം സ്ഥാനക്കാര്‍ക്കും മൂന്നാം സ്ഥാനക്കാര്‍ക്കുമുള്ള സമ്മാന തുകയും വര്‍ദ്ധിപ്പിച്ചുണ്ട്. രണ്ടാം സ്ഥാനക്കാര്‍ക്ക് 10 ലക്ഷവും മൂന്നാം സ്ഥാനക്കാര്‍ക്ക അഞ്ച് ലക്ഷം രൂപയും ലഭിക്കും. ടൂര്‍ണ്ണമെന്റിന്റെ ഓവറാള്‍ ബഡ്ജറ്റും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. 43 കോടിയാണ് ടൂര്‍ണ്ണമെന്റിനായുള്ള ബഡ്ജറ്റ്. 1.54 കോടിയുടെ വര്‍ദ്ധനവാണ് വരുത്തിയത്.

124-ാമത് ഡ്യൂറാന്റ് കപ്പ ടൂര്‍ണ്ണമെന്റ് അടുത്ത മാസം ന്യൂദല്‍ഹിയില്‍ ആരംഭിക്കും. നിലവിലെ ജേതാക്കളായ പ്രയാഗ് യുണൈറ്റഡും മുംബൈ എഫ് സിയും തമ്മില്‍ ഒക്ടോബര്‍ നാലിന് നടക്കുന്ന മത്സരത്തോടെയാണ് ടൂര്‍ണ്ണമെന്റിന് തുടക്കമാവുക. ഒക്ടോബര്‍ 12ന് സെമിഫൈനലുകളും ഒക്ടോബര്‍ പതിനഞ്ചിന് ഫൈനലും നടക്കും.