തന്റെ ഏറ്റവും പുതിയ ചിത്രമായ ഡന്‍കിര്‍ക് ഒരു യുദ്ധ ചിത്രമല്ല എന്ന് സംവിധായകന്‍ ക്രിസ്റ്റഫര്‍ നോളന്‍ പറഞ്ഞു. അതിജീവനത്തിന്റെ കഥയാണ് ഡന്‍കിര്‍ക് പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്ത്.

ബ്രിട്ടീഷ് ജനതയുടെ ഉയര്‍ച്ചയുടെ കഥയാണ് ഡന്‍കിര്‍ക്. തങ്ങളുടെ ഡി.എന്‍.എയില്‍ ഉള്ളതാണ് അതെന്നും നോളന്‍ പറഞ്ഞു. ഈ വര്‍ഷം ജൂലൈ 21-നാണ് ചിത്രം തിയേറ്ററുകളിലെത്തുക.

ശാസ്ത്രകല്‍പ്പിതകഥ പറയുന്ന 2014-ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രം ഇന്റര്‍സ്റ്റെല്ലാറിന് ശേഷം ക്രിസ്റ്റഫര്‍ നോളന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഡന്‍കിര്‍ക്.


Also Read: ‘ഭൂമിയുടെ ആയുസ് ഒരു നൂറ്റാണ്ട് കൂടി മാത്രം’; വാസയോഗ്യമായ മറ്രൊരു ഗ്രഹത്തിലേക്ക് മാറാന്‍ നേരമായെന്നും സ്റ്റീഫന്‍ ഹോക്കിംഗ്


ഐമാക്‌സിലാണ് ചിത്രം പൂര്‍ണ്ണമായും ചിത്രീകരിച്ചിരിക്കുന്നത്. ഫ്രാന്‍സിലെ ഡന്‍കിര്‍കിലാണ് ചിത്രത്തിന്റെ പ്രധാന ഭാഗങ്ങളെല്ലാം ചിത്രീകരിക്കുന്നത്.

അന്യൂറിന്‍ ബെര്‍ണാഡ്, കെന്നെത്ത്ബ്രനാ, ജെയിംസ് ഡിആര്‍കി, ടോം ഹാര്‍ഡി എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്. ക്രിസ്റ്റഫര്‍ നോളനും എമ്മ തോമസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന് സംഗീതം നല്‍കുന്നത് ഹാന്‍സ് സിമ്മറാണ്.

ഡന്‍കിര്‍കിന്റെ ട്രെയിലര്‍ കാണാം: