കൊല്‍ക്കത്ത: മുന്‍ ബ്രസീല്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റനും പരിശീലകനുമായ ദുംഗയ്ക്ക് പശ്ചിമബംഗാള്‍ സര്‍ക്കാരിന്റെ ആദരം. രണ്ട് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയതായിരുന്നു ദുംഗ.

Ads By Google

ദുര്‍ഗാ പൂജ ആഘോഷങ്ങളുടെ സമാപന ചടങ്ങുകള്‍ക്കിടെയാണ് ദുംഗയെ ബംഗാള്‍ സര്‍ക്കാര്‍ ആദരിച്ചത്. ഇതോടൊപ്പം തന്നെ പശ്ചിമബംഗാള്‍ ഒളിമ്പിക്‌സ് അസോസിയേഷനും ബംഗാള്‍ ഹോക്കി അസോസിയേഷനും ദുംഗയെ ആദരിച്ചു. ചടങ്ങില്‍ മോഹന്‍ ബഗാനും ഈസ്റ്റ് ബംഗാള്‍ ഫുട്‌ബോള്‍ ക്ലബ്ബ് അധികൃതരും പങ്കെടുത്തു.

ഇന്ത്യയിലെ ആളുകളുടെ ഫുട്‌ബോളിനോടുള്ള ആരാധനയും ആവേശവും കാണുമ്പോള്‍ ഏറെ സന്തോഷമുണ്ടെന്നും ഇവരെ കാണുമ്പോള്‍ ബ്രസീലിലെ ജനങ്ങളെ ഓര്‍മ വരുന്നെന്നും ദുംഗ പറഞ്ഞു

അടുത്ത ഡിസംബറിലാണ് ദുംഗ വീണ്ടും ഇന്ത്യയിലെത്തുന്നത്. ഒപ്പം മുന്‍ ബ്രസീല്‍ താരങ്ങളായ റോബര്‍ട്ട് കാര്‍ലോസ്, മരിയോ ഡി സെല്‍വ തുടങ്ങിയവരും ഉണ്ടാകും.