എഡിറ്റര്‍
എഡിറ്റര്‍
കൂട്ടബലാസംഗത്തിനിരയായ അഞ്ചാം ക്ലാസുകാരി പ്രസവിച്ചു
എഡിറ്റര്‍
Friday 31st January 2014 7:17am

dumb-girl

ബാന്‍സ്‌വാദാ(രാജസ്ഥാന്‍): കൂട്ടബലാസംഗത്തിനിരയായ ബധിരയും മൂകയുമായ ബാലിക പ്രസവിച്ചു. രാജസ്ഥാനിലെ ഗാധി നഗരത്തിലാണ് മനസാക്ഷിയെ മുറിവേല്‍പ്പിക്കുന്ന സംഭവം നടന്നത്.

ഗ്രാമത്തിലെ പെട്രോള്‍ പമ്പില്‍വച്ച് കഴിഞ്ഞ മെയ, ജൂണ്‍ മാസത്തിലാണ് 11 വയസുകാരിയായ പെണ്‍കുട്ടി ബലാല്‍സംഗത്തിനിരയായതെന്ന് കരുതുന്നു.

കഴിഞ്ഞ 25 ന്  പെണ്‍കുട്ടി അവശയായതിനെ തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെവച്ചാണ് പെണ്‍കുട്ടി പ്രസവിച്ചത്.

അവശയായതിനെതുടര്‍ന്നാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന വിവരം സ്‌കൂള്‍ അധികൃതര്‍ അറിയുന്നത്. ഉടന്‍തന്നെ പോലീസില്‍ വിവരം അറിയിക്കുകയും പോലീസ് എത്തി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു.

സംഭവം കടലാസില്‍ എഴുതിയാണ് പെണ്‍കുട്ടി പോലീസിനോട് വിശദീകരിച്ചത്.

സംഭവത്തെക്കുറിച്ച് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്ക് അറിവുണ്ടായിരുന്നുവെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ മാതാപിതാക്കള്‍ വിവരം മറച്ചുവക്കുകയായിരുന്നു എന്നും കരുതപ്പെടുന്നു.

ബധിരമൂകര്‍ക്കായുള്ള സര്‍ക്കാര്‍ വിദ്യാലയത്തിലെ അഞ്ചാംക്ലാസിലാണ് പെണ്‍കുട്ടി പഠിക്കുന്നത്. മധ്യവേനലവധിക്ക് വീട്ടില്‍ പോയ സമയത്താണ് സംഭവമെന്ന് കരുതപ്പെടുന്നു.

Advertisement