എഡിറ്റര്‍
എഡിറ്റര്‍
അരാധകര്‍ക്ക് പിറന്നാള്‍ സമ്മാനങ്ങളുടെ പെരുമഴയുമായി ദുല്‍ഖര്‍; പോസ്റ്ററുകള്‍ക്ക് പിന്നാലെ സോളോയുടെ ടീസറും
എഡിറ്റര്‍
Friday 28th July 2017 6:40pm

കൊച്ചി: അരാധകര്‍ക്ക് പിറന്നാള്‍ സമ്മാനങ്ങളുടെ പെരുമഴയുമായി ദുല്‍ഖര്‍. സോളോയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകള്‍ക്ക് പുറമേ സോളോയുടെ ടീസറും ദുല്‍ക്കറിന്റെ ഫേസ്ബുക്കിലൂടെയാണ് ടീസര്‍ പുറത്ത് വിട്ടത്.
ചിത്രത്തിന്റെ തമിഴ് പതിപ്പിന്റെ ടീസറാണ് പുറത്ത് വിട്ടിരിക്കുന്നത്.ബേളിവുഡ് സംവിധായകന്‍ ബിജോയ് നമ്പ്യാര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രാമചന്ദ്രന്‍ എന്ന സൈനികോദ്യോഗസ്ഥന്റെ വേഷത്തിലാണ് ദുല്‍ഖര്‍ സിനിമയിലെത്തുക.


‘ഇവരാണ് താരങ്ങള്‍’; പൃഥ്വിയ്ക്കും സി.കെ വിനീതിനും യൂത്ത് ഐക്കണ്‍ അവാര്‍ഡ്


ആരതി വെങ്കിടേഷാണ് ദുല്‍ഖറിന്റെ നായിക. വിവിധ ഭാഷാസിനിമകളില്‍ നിന്നുള്ള ഒട്ടേറെ താരങ്ങള്‍ അണിനിരക്കുന്ന ചിത്രത്തിന് അഞ്ച് ഭാഗങ്ങളുണ്ടെന്നാണ് സൂചന. ബോളിവുഡ് താരവും മോഡലുമായ ഡിനൊ മോറിയയും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്.

ദീപ്തി സതി, സുഹാസിനി, നാസര്‍, നേഹ ശര്‍മ്മ, ശ്രുതി ഹരിഹരന്‍, സായ് ധന്‍സിക, പ്രകാശ് ബെലവാടി, ഖ്വാഷിക് മുഖര്‍ജി, മനോജ് കെ.ജയന്‍, ആന്‍ അഗസ്റ്റിന്‍, സായ് തംഹങ്കര്‍ തുടങ്ങി വന്‍ താരനിര ചിത്രത്തില്‍ അണിനിരക്കുന്നു.

Advertisement