എഡിറ്റര്‍
എഡിറ്റര്‍
ദുല്‍ഖര്‍ സസ്‌പെന്‍സ് ത്രില്ലറില്‍
എഡിറ്റര്‍
Saturday 4th August 2012 10:39am

സെക്കന്‍ഷോയുടെ വിജയത്തിന് പിന്നാലെ ദുല്‍ഖര്‍ സല്‍മാന്‍ സസ്‌പെന്‍സ് ത്രില്ലറില്‍ നായകനാവുന്നു. നവാഗത സംവിധായകനായ രൂപേഷ് പീതാംബരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിനുവേണ്ടി ദുല്‍ഖറിനെ കരാര്‍ ചെയ്തിരിക്കുകയാണ്. 

Ads By Google

ഇനിയും പേരിട്ടിട്ടില്ലാത്ത ഈ ചിത്രത്തിന്റെ ഷൂട്ടിങ് ആഗസ്റ്റ് 5 ന് തുടങ്ങും. ഏറണാകുളം, ആലപ്പുഴ, ചാലക്കുടി എന്നിവിടങ്ങളിലായാണ് ചിത്രം ചിത്രീകരിക്കുക. നായികയായി പുതുമുഖമാവും എത്തുകയെന്ന് രൂപേഷ് വ്യക്തമാക്കി.

വി.സി. ഇസ്മയിലാണ് ചിത്രത്തിന്റെ നിര്‍മാതാവ്. ശ്രീനിവാസന്‍, റിയ സൈറ, അനുമോഹന്‍, വിഷു രാഘവ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രമുഖ താരങ്ങള്‍. ഹരി നായരാണ് ക്യാമറാമാന്‍.

ഉസ്താദ് ഹോട്ടലിനുശേഷം മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ ചിത്രത്തില്‍ ദുല്‍ഖര്‍ നായകനാകുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ രൂപേഷിന്റെ ചിത്രം പൂര്‍ത്തിയായ ശേഷമേ മാര്‍ട്ടിന്റെ ചിത്രത്തിന്റെ ജോലി ആരംഭിക്കുകയുള്ളൂ.

സംവിധാനരംഗത്ത് നവാഗതനാണെങ്കിലും ഇതിന്  മുന്‍പ് വെള്ളിത്തിരയില്‍ ബാലതാരമായി രൂപേഷ് നമുക്ക് മുന്നില്‍ എത്തിയിട്ടുണ്ട്. ഭദ്രന്‍ സംവിധാനം ചെയ്ത ‘സ്ഫടിക’ത്തില്‍ മോഹന്‍ലാല്‍ അനശ്വരമാക്കിയ ആടുതോമയുടെ കുട്ടിക്കാലം അവതരിപ്പിച്ചത് രൂപേഷായിരുന്നു. നീണ്ട പതിനേഴു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സംവിധായകനായി മലയാള സിനിമാലോകത്തേക്ക് തിരിച്ചു വരികയാണ് രൂപേഷ്.

സെക്കന്റ് ഷോ, ഉസ്താദ് ഹോട്ടല്‍ എന്നിവയാണ് ദുല്‍ഖര്‍ അഭിനയിച്ച ചിത്രങ്ങള്‍. ഇവയില്‍ സെക്കന്റ് ഷോ ബോക്‌സ് ഓഫീസില്‍ മോശമില്ലാത്ത പ്രകടനം കാഴ്ച വച്ചപ്പോള്‍ ഉസ്താദ് ഹോട്ടല്‍ വന്‍ വിജയമാണ് നേടിയത്. രൂപേഷിന്റെ മാര്‍ട്ടിന്റെയും ചിത്രങ്ങള്‍ക്ക് പുറമേ കോളിവുഡില്‍ ഒരു ചിത്രവും സമീര്‍ താഹിറിന്റെ മറ്റൊരു ചിത്രവും ദുല്‍ഖറിനുണ്ട്.

Advertisement