എഡിറ്റര്‍
എഡിറ്റര്‍
എല്ലാ ആണുങ്ങളോടുമാണ് എനിക്കു പറയാനുള്ളത്: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദുല്‍ഖര്‍
എഡിറ്റര്‍
Sunday 19th February 2017 2:35pm


ഈ സംഭവത്തിനു പിന്നിലുള്ള നട്ടെല്ലില്ലാത്ത ഭീരുക്കളെ ഉടന്‍ പുറത്തുകൊണ്ടുവരണമെന്ന് പൊലീസിനോട് താന്‍ ആവശ്യപ്പെടുന്നു.


നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടുക്കം രേഖപ്പെടുത്തി നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. ഈ സംഭവം തന്നെ ഏറെ വേദനിപ്പിക്കുകയും ഭയപ്പെടുത്തുകയും ചെയ്യുന്നു എന്നാണ് ദുല്‍ഖര്‍ പറഞ്ഞത്.

‘നമ്മുടെ സമൂഹം എത്രത്തോളം സുരക്ഷിതമാണെന്ന് ചിന്തിച്ച് ഞാന്‍ അഭിമാനം കൊള്ളാറുണ്ടായിരുന്നു. പ്രത്യേകിച്ച് നമ്മള്‍ സ്ത്രീകളോട് പെരുമാറുന്ന രീതിയെക്കുറിച്ച്. പക്ഷെ കഴിഞ്ഞദിവസകൊണ്ട് അതെല്ലാം തകര്‍ന്നു.’ ദുല്‍ഖര്‍ പറയുന്നു.


Also Read: ആണത്തം ആണുങ്ങളോട് കളിക്കെടാ ഇതൊക്കെ തന്നെയാണ് ആ വിഷവിത്തുകള്‍: മേജര്‍ രവിയോട് സനല്‍കുമാര്‍ ശശിധരന്‍ 


ഈ സംഭവത്തിനു പിന്നിലുള്ള നട്ടെല്ലില്ലാത്ത ഭീരുക്കളെ ഉടന്‍ പുറത്തുകൊണ്ടുവരണമെന്ന് പൊലീസിനോട് താന്‍ ആവശ്യപ്പെടുന്നു.

സ്ത്രീകളെ സംരക്ഷിക്കുകയും ആദരിക്കുകയും ചെയ്യേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണെന്നും ദുല്‍ഖര്‍ പറയുന്നു.

‘എല്ലാ ആണുങ്ങളോടും ഞാന്‍ ആവശ്യപ്പെടുകയാണ്. ജാഗരൂകരായിരിക്കുക. സ്ത്രീകളെ ബഹുമാനിക്കാനും സംരക്ഷിക്കാനുമുള്ള ഉത്തരവാദിത്തം നമുക്കുകൂടിയുണ്ട്.’ ദുല്‍ഖര്‍ പറയുന്നു.

Advertisement