എഡിറ്റര്‍
എഡിറ്റര്‍
താങ്കളേക്കാള്‍ ഹോട്ടായ മമ്മൂട്ടിയോട് അസൂയ തോന്നാറുണ്ടോ? ; ചോദ്യത്തിന് ദുല്‍ഖറിന്റെ കിടിലന്‍ മറുപടി
എഡിറ്റര്‍
Thursday 4th May 2017 10:15am

പല ചിത്രങ്ങളിലും ദുല്‍ഖറിനേക്കാള്‍ ഹോട്ടാണ് മമ്മൂട്ടി. അങ്ങനെ വരുമ്പോള്‍ വാപ്പച്ചിയോട് താങ്കള്‍ക്ക് അസൂയ തോന്നാറുണ്ടോ എന്ന ചോദ്യത്തിന് കിടിലന്‍ മറുപടിയുമായി ദുല്‍ഖര്‍ സല്‍മാന്‍.

ഒരിക്കലും വാപ്പച്ചിയോട് അസൂയ തോന്നിയിട്ടില്ലെന്നും വാപ്പച്ചിയെ അങ്ങനെ കാണുമ്പോള്‍ ഭയങ്കര അഭിമാനമാണെന്നും ദുല്‍ഖര്‍ പറയുന്നു. ‘ഞാനും അദ്ദേഹത്തിന്റെ വലിയ ഫാനാണ്. എല്ലാവരും ഇഷ്ടപ്പെടുകയും എന്‍ജോയ് ചെയ്യുകയും ചെയ്യുന്നതുപോലെയാണ് ഞാനും. ഒരിക്കലും എന്നെ വാപ്പിച്ചുമായി താരതമ്യപ്പെടുത്താറില്ലെന്നും’ ദുല്‍ഖര്‍ പറയുന്നു. മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ദുല്‍ഖര്‍.

ദുല്‍ഖര്‍ എന്ന നടനെ മമ്മൂട്ടി എന്ന നടന്‍ സ്വാധീനിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് ‘അഭിനയത്തെ സ്വാധീനിച്ചിട്ടുണ്ട് എന്നൊന്നും പറയാനാവില്ല’ എന്നായിരുന്നു ദുല്‍ഖറിന്റെ മറുപടി.

‘നല്ല സിനിമകള്‍ ചെയ്യണമെന്നുള്ള താല്‍പര്യവും ഇഷ്ടവും അതിനുള്ള എനര്‍ജിയുമൊക്കെ എക്‌സ്ട്രീമാണ് വാപ്പച്ചിക്ക് ഇപ്പോഴും. അതെന്നെ സ്വാധീനിച്ചിട്ടുണ്ട്.


Dont Miss മാവോയിസ്റ്റുകളെ വെടിവെച്ചു കൊന്ന് ജനാധിപത്യം സംരക്ഷിക്കാനാവില്ല; റവന്യൂ ഭൂമിയില്‍ നട്ട കുരിശിനു വളമിട്ടാലും വെള്ളമൊഴിച്ചാലും സോഷ്യലിസം പുഷ്പിക്കില്ല: രൂക്ഷ വിമര്‍ശനവുമായി അഡ്വ. ജയശങ്കര്‍


നല്ലൊരു കഥ കേട്ടാല്‍ അതിനെപ്പറ്റി വളരെ എക്‌സൈറ്റഡായി സംസാരിക്കുകയും മറ്റും ചെയ്യും വാപ്പച്ചി. ആ ത്രില്ലും എനര്‍ജിയും ആ തലമുറയിലെ എല്ലാവര്‍ക്കുമുണ്ടെന്നും’ ദുല്‍ഖര്‍ പറയുന്നു.

ഞാനും വാപ്പച്ചിയും ഒരുമിച്ച് വീട്ടില്‍ കാണുന്നത് ചുരുക്കമാണ്. അതു കൊണ്ട് ചര്‍ച്ചയോ ആലോചനയോ ഒന്നും നടക്കില്ല. കൊച്ചിയിലാണ് ഷൂട്ടിങ്ങെങ്കില്‍ മാത്രം വീട്ടില്‍ വരാം. ഏതെങ്കിലും പ്രത്യേക ഐഡിയ ഒക്കെ കേള്‍ക്കുമ്പോള്‍ ഇടയ്ക്ക് ചോദിക്കാറുണ്ട്.

മാത്രമല്ല എന്റെ അടുത്ത കൂട്ടുകാരോടൊക്കെ ഞാന്‍ ചോദിക്കും. പക്ഷേ അതും എപ്പോഴുമില്ല. ചോദിക്കണമെന്ന് തോന്നുമ്പോള്‍ മാത്രം. അതിപ്പൊ പേടി കൊണ്ടും എക്‌സൈറ്റ്‌മെന്റ് കൊണ്ടും ആകാം.

ഒരു മികച്ച കഥ കേട്ടാല്‍ അപ്പോള്‍ തന്നെ വിളിച്ച് ഇതെങ്ങനെ ഗംഭീരമല്ലേ എന്നൊക്കെ ചോദിച്ചേക്കാം. അല്ലെങ്കില്‍ ഒരു കഥ കേട്ടിട്ട് ഇതെങ്ങനെ ഇഷ്ടപ്പെടുമോ വര്‍ക്കൗട്ട് ആകുമോ എന്നും ചോദിക്കാറുണ്ടെന്നും ദുല്‍ഖര്‍ പറയുന്നു.

Advertisement