എഡിറ്റര്‍
എഡിറ്റര്‍
‘ കുഞ്ഞിക്ക, ഡിക്യൂ ആ വിളികളില്‍ സ്‌നേഹമുണ്ട് ‘ പേര് വന്ന വഴിയെക്കുറിച്ച് മനസ് തുറന്ന് ദുല്‍ഖര്‍ സല്‍മാന്‍
എഡിറ്റര്‍
Tuesday 7th February 2017 7:17pm

dq
പ്രായഭേദമന്യേ മലയാളികള്‍ നെഞ്ചിലേറ്റിയ താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. താരപുത്രനെന്ന ആരവമോ ആഘോഷമോ ഇല്ലാതെ വന്ന് വളരെ പെട്ടെന്ന് മികച്ച സിനിമകളിലൂടെ മലയാള സിനിമാ ലോകത്ത് തന്റേതായ ഒരു സ്ഥാനം നേടിയെടുക്കാന്‍ ദുല്‍ഖറിന് സാധിച്ചിട്ടുണ്ട്.

ദുല്‍ഖറിനെ സ്‌നേഹത്തോടെ കുഞ്ഞിക്കയെന്നും ഡീക്യൂ എന്നുമൊക്കെയാണ് ആരാധകര്‍ വിളിക്കുന്നത്. ഈ വിളിപ്പേരുകള്‍ വന്നതിനെക്കുറിച്ച് ഒരു എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ മനസ്സ് തുറക്കുകയാണ് ദുല്‍ഖര്‍.

മലയാളികളുടെ സ്വന്തം മമ്മൂക്കയുടെ മകനായതിനാലാണ് ആളുകള്‍ അതേ സ്‌നേഹത്തോടെ തന്നെ കുഞ്ഞിക്ക എന്ന് വിളിക്കുന്നത്. എന്നാല്‍ ആരാണ് ആ വിളിയ്ക്ക് തുടക്കം കുറിച്ചതെന്നറിയില്ല. പക്ഷെ കുഞ്ഞിക്ക എന്ന വിളിയെ താന്‍ ഏറെ സ്‌നേഹിക്കുന്നതായും ദുല്‍ഖര്‍ പറയുന്നു.

ഡിക്യൂ എന്ന വിളിപ്പേര്‍ തനിക്ക് ലഭിച്ചതെങ്ങനെയെന്നും ദുല്‍ഖര്‍ പറയുന്നുണ്ട്. കുട്ടിക്കാലത്ത് സ്‌കൂളില്‍ പഠിക്കുമ്പോളാണ് ദുല്‍ഖറിന് ഈ പേര് വീഴുന്നത്. മൂന്നിലോ നാലിലോ പഠിക്കുമ്പോള്‍ കൂട്ടുകാര്‍ വിളിച്ച് തുടങ്ങിയതാണ് ഡിക്യൂ എന്ന്. ദുല്‍ഖര്‍ സല്‍മാന്‍ എന്ന പേര് വിളിക്കാന്‍ കൂട്ടുകാര്‍ക്ക് ഭയങ്കര ബുദ്ധിമുട്ടായിരുന്നുവെന്നും അദ്ദേഹം പറയുന്നു.


Also Readl : ട്രംപ് അമേരിക്കയ്ക്ക് ദൈവം തന്നെ സമ്മാനം , ഇന്ത്യക്കാര്‍ രാജ്യം വിടുക ; അമേരിക്കയിലെ ഇന്ത്യന്‍ കുടുംബത്തിന് ഭീഷണിക്കത്ത്


പേര് വിളിക്കുന്നതിലെ ബുദ്ധിമുട്ടാണ് കൂട്ടുകാരെ ദുല്‍ക്കിയിലേക്കും അവിടെ നിന്നും ഡിക്യൂവിലേക്കും എത്തിച്ചത്. ദുല്‍ഖര്‍ പറയുന്നു. വിളിപ്പേരെന്തായാലും ആളുകളുടെ സ്‌നേഹം ഒരുപോലെയാണെന്നും താരം പറയുന്നു.

Advertisement