എഡിറ്റര്‍
എഡിറ്റര്‍
‘ഒപ്പം അഭിനയിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നു’; വിനായകനും മണികണ്ഠനും അഭിനന്ദനങ്ങളുമായി ദുല്‍ഖര്‍
എഡിറ്റര്‍
Tuesday 7th March 2017 6:28pm

 

കൊച്ചി: സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോള്‍ പ്രേക്ഷകര്‍ പ്രതീക്ഷിച്ചപ്പോലെ മികച്ച നടനുള്ള പുരസ്‌ക്കാരം കമ്മട്ടിപ്പാടത്തിലെ ‘ഗംഗ’യെ തേടിയെത്തി. മികച്ച നടനായി വിനായകനും മികച്ച സ്വഭാവ നടനായി മണികണ്ഠന്‍ ആചാരിയും തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ അഭിനന്ദനങ്ങളുമായി ആദ്യം എത്തിയവരില്‍ ഒരാള്‍ കമ്മട്ടിപ്പാടത്തിലെ ‘നായകന്‍’ ദുല്‍ഖര്‍ സല്‍മാന്‍ ആയിരുന്നു. തന്റെ സഹതാരങ്ങളുടെ നേട്ടത്തിലുള്ള സന്തോഷം ദുല്‍ഖര്‍ ഫേസ്ബുക്കിലൂടെയാണ് പങ്കുവെച്ചത്.


Also read ആഗ്രഹം ഉണ്ടായിരുന്നു പക്ഷേ ഇവിടുത്തെ വ്യവസ്ഥിതി ഇങ്ങനെയൊക്കെയായിരുന്നതിനാല്‍ പ്രതീക്ഷയുണ്ടായിരുന്നില്ല : വിനായകന്‍ 


മികച്ചതാരമായി തെരഞ്ഞെടുക്കപ്പെട്ട വിനായകന്‍ ചേട്ടനും സ്വഭാവ നടനായ മണികണ്ഠന്‍ ചേട്ടനും അഭിനന്ദനങ്ങള്‍ അറിയിച്ച താരം കമ്മട്ടിപ്പാടം സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നതായും പോസ്റ്റില്‍ വ്യക്തമാക്കി. കമ്മട്ടിപ്പാടം സിനിമയിലെ മൂന്ന് പേരുടെയും ചിത്രം സഹിതമാണ് ദുല്‍ഖറിന്റെ പോസ്റ്റ്.

രാജീവ് രവി സംവിധാനം ചെയ്ത ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാനാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത്. നായകനൊപ്പം വരുന്ന വേഷങ്ങളുമായി വിനായകനും മണികണ്ഠനും സിനിമയില്‍ നിറഞ്ഞ് നിന്നപ്പോള്‍ അര്‍ഹിച്ച പുരസ്‌കാരങ്ങളാണ് ഇരു താരങ്ങളെയും തേടിയെത്തിയത്.

ദുല്‍ഖറിന്റെ ഫേസ്ബുക്ക് പോസ്റ്റ്

Advertisement