എഡിറ്റര്‍
എഡിറ്റര്‍
‘മമ്മൂക്ക.. സത്യത്തില്‍ ഇതിലേതാ കുഞ്ഞിക്ക’; സോഷ്യല്‍ മീഡിയയില്‍ വൈറലായി ദുല്‍ഖര്‍ സല്‍മാന്റെ അപരന്‍; ചിത്രങ്ങള്‍ കാണാം
എഡിറ്റര്‍
Wednesday 24th May 2017 4:52pm

 

കോഴിക്കോട്: സോഷ്യല്‍ മീഡിയകളില്‍ ഇടക്കെല്ലാം പ്രത്യക്ഷപ്പെടുന്ന വിഭാഗമാണ് സെലിബ്രിറ്റികളുടെ അപരന്മാര്‍. പലരെയും കണ്ട് ആരാധകര്‍ ആശ്ചര്യപ്പെടാറുമുണ്ട്. അത്തരത്തിലൊരു അപരനാണ് ഇപ്പോള്‍ കേരളക്കരയിലും വൈറലായിരിക്കുന്നത്.


Also read തലവേദനയ്ക്ക് ‘ഇഷ്ടിക’ ചികിത്സ നിര്‍ദേശിച്ച് വാര്‍ഡ് ബോയ്; ചികിത്സ കിട്ടാതെ രോഗി മരിച്ചു 


മലയാളികളുടെ സ്വന്തം കുഞ്ഞിക്കയായ ദുല്‍ഖര്‍ സല്‍മാന്റെ അപരന്റെ ചിത്രങ്ങളാണ് ഒറിജനിനലിനെയും വെല്ലുന്ന തരത്തില്‍ ഷെയര്‍ ചെയ്യപ്പെടുന്നത്. നേരത്തെ ഖത്തറില്‍ നിന്നും ദുല്‍ഖറിനോട് സാമ്യമുള്ളയാളെ സോഷ്യല്‍മീഡിയയിലൂടെ കണ്ടെത്തിയിരുന്നു.

dulquer-look-like-4

 

എന്നാല്‍ ഇത്തവണത്തെ അപരന്‍ കേരളത്തില്‍ നിന്നു തന്നെയാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അതും മലപ്പുറത്ത് നിന്ന്. താരത്തിന്റെത് പോലുള്ള താടിയും കൂളിങ് ഗ്ലാസുമായി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നില്‍ക്കുന്ന യുവാവിന്റെ പേര് അന്‍ഷാദ് എന്നാണ്.


Dont miss ‘സ്ത്രീകള്‍ കിടക്കയില്‍ മാത്രം ഉപകരിക്കപ്പെടുന്നവര്‍’; താരത്തിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി സൂപ്പര്‍ താരം നാഗാര്‍ജുനയും നാഗചൈതന്യയും


dulquer-look-like-1

 

കൂളിങ് ഗ്ലാസ് വച്ചാല്‍ അന്‍ഷാദ് ഏതാണ് ദുല്‍ഖര്‍ ഏതാണെന്ന് തിരിച്ചറിയാന്‍ കഴിയില്ലെന്നാണ് അന്‍ഷാദിന്റെ ചിത്രങ്ങള്‍ക്ക് വരുന്ന കമന്റുകള്‍ പറയുന്നത്.

dulquer-look-like-2

 


You must read this ഗൂഗിളിന്റെ തെറ്റുതിരുത്തിയതിന് മലയാളി സ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് ഹാള്‍ ഓഫ് ഫെയിം അവാര്‍ഡ് 


അന്‍ഷാദിനൊപ്പം നില്‍ക്കുന്ന സുഹൃത്തുക്കളും താരത്തിനൊപ്പം നില്‍ക്കുന്ന ‘ഗമ’യോടെയാണ് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നത്. ഇതിനു മുമ്പും മലപ്പുറത്ത നിന്ന ഒരുഅപരന്‍ സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞ് നിന്നിരുന്നു. സൂരജ് എന്ന പൃഥ്വിരാജ് ആരാധകനായിരുന്നു പൃഥ്വിയുടെ അപരനായി സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നത്.

dulquer-look-like-3

Advertisement