എഡിറ്റര്‍
എഡിറ്റര്‍
വീട്ടുകാരോട് കാശ് ചോദിക്കാന്‍ ദുരഭിമാനം സമ്മതിച്ചില്ല, ഫുഡ് കോര്‍ട്ടില്‍ വരെ ജോലിയ്ക്ക് പോയിട്ടുണ്ട് : ദുല്‍ഖര്‍ സല്‍മാന്‍ മനസ്സ് തുറക്കുന്നു
എഡിറ്റര്‍
Thursday 2nd February 2017 11:06am

dq
ദുബായ്: കോളേജില്‍ പഠിക്കുന്ന കാലത്ത് പണത്തിനായി വീട്ടുകാരോട് ചോദിക്കാന്‍ ദുരഭിമാനം സമ്മതിക്കാത്തതിനാല്‍ ഫുഡ് കോര്‍ട്ടില്‍ ജോലി ചെയ്തിട്ടുണ്ടെന്ന് ദുല്‍ഖര്‍ സല്‍മാന്‍. പുതിയ ചിത്രമായ ജോമോന്റെ സുവിശേഷങ്ങളുടെ വിശേഷങ്ങള്‍ പങ്ക് വയ്ക്കാനായി ക്ലബ്ബ് എഫ്.എം യു.എ.ഇയില്‍ എത്തിയതായിരുന്നു ദുല്‍ഖര്‍.

ഡോളറിന് 46-47 രൂപയുണ്ടായിരുന്ന കാലമായിരുന്നു അത്. വീട്ടില്‍ കാശ് ചോദിക്കാന്‍ മടിയാണ്. ദുരഭിമാനം സമ്മതിക്കില്ല. ആ സമയത്താണ് ഫുഡ് കോര്‍ട്ടില്‍ ജോലിയ്ക്ക് പോയത്. അതൊരു വലിയ അനുഭവമായിരുന്നു. ഇന്ന് ഏത് ബജറ്റിലും ജീവിക്കാന്‍ കഴിയും. ദുല്‍ഖര്‍ പറയുന്നു.

കരിയര്‍ തെരഞ്ഞെടുക്കുന്നതിലും ഒരുപാട് ആശങ്കളുണ്ടായിരുന്നുവെന്നും ഡിക്യൂ പറയുന്നു. ജോലിയായി തോന്നാത്ത, ത്രില്ലിംഗായ കരിയറായിരുന്നു എന്നും താന്‍ ആഗ്രഹിച്ചിരുന്നതെന്നും ദുല്‍ഖര്‍ വ്യക്തമാക്കി. സിനിമയോടുള്ള കൗതുകമാണ് തന്നെ നടനാക്കിയതെന്നും താരം പറഞ്ഞു.


Also Read : ക്യാപ്റ്റന്‍ കൂളിന് ആദരവുമായി ടീം ഇന്ത്യ ; ധോണിയുടെ കരിയറിന് തിരശ്ശീല വീഴുന്നുവോ ?


മമ്മൂട്ടിയോട് അച്ഛന്‍-മകന്‍ ബന്ധത്തേക്കാള്‍ ബഡി-ബഡി ബന്ധമാണുള്ളതെന്നും വീട്ടില്‍ എല്ലാവരും സ്‌നേഹം കാണിക്കാന്‍ പിശുക്കില്ലാത്തവരാണെന്നും ദുല്‍ഖര്‍ പറഞ്ഞു.

Advertisement