സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ സല്‍മാന്‍ സെക്കന്‍ഷോയിലൂടെ മുഖ്യധാരസിനിമയുടെ ഭാഗമാവുകയാണ്. മലയാളത്തില്‍ യുവനിര തിളങ്ങുന്ന ഒരു സമയത്താണ് ദുല്‍ഖറിന്റെ എന്‍ട്രിയെന്നതും ശ്രദ്ധേയമാണ്. ദുല്‍ഖറിന് സിനിമ പുതിയ ലോകമല്ല. ജനിച്ചതും വളര്‍ന്നതും ജീവിച്ചതും സിനിമയ്‌ക്കൊപ്പമാണ്.

സെക്കന്റ്‌ഷോ തിയ്യേറ്ററുകളിലെത്തിയതിന്റെ ത്രില്ലിലാണ് ഈ താരപുത്രന്‍. തന്റെ സിനിമാ സ്വപ്‌നങ്ങളെക്കുറിച്ചും സെക്കന്റ്‌ഷോയെക്കുറിച്ചും ദുല്‍ഖര്‍ സംസാരിക്കുന്നു.

ഒരു സൂപ്പര്‍സ്റ്റാറിന്റെ മകനായതുകൊണ്ട് സിനിമയിലേക്കുള്ള നിങ്ങളുടെ പ്രവേശം എളുപ്പമായിരുന്നില്ലേ..

സിനിമാ മേഖലയുമായി നിങ്ങള്‍ക്ക് നല്ല ബന്ധമുണ്ടെങ്കിലും നല്ലൊരു അവസരം, മികച്ച തുടക്കം സിനിമയില്‍ ലഭിക്കുകയെന്നതാണ് എന്നെ സംബന്ധിച്ച് വലിയ കാര്യം. സിനിമയില്‍ അഭിനയിക്കാന്‍ എനിക്ക് അവസരം ലഭിച്ചുവെന്നത് വലിയ അനുഗ്രഹമായി ഞാന്‍ കാണുന്നു.

നിങ്ങള്‍ പ്രേക്ഷകര്‍ പുലര്‍ത്തുന്ന പ്രതീക്ഷകള്‍ക്കൊത്ത് ഉയരേണ്ടതുണ്ട്. അല്ലേ..

തീര്‍ച്ചയായും. എന്നില്‍ വലിയ പ്രതീക്ഷകളുണ്ട്. അതൊക്കെ നേടിയെടുക്കുകയെന്നത് ബുദ്ധിമുട്ടാണെന്നറിയാം. എങ്കിലും എനിക്ക് ആ പ്രതീക്ഷകള്‍ക്കൊത്ത് ഉയരാന്‍ കഴിയണം. അതിനെക്കുറിച്ച് ഞാന്‍ ആശങ്കപ്പെടാന്‍ തുടങ്ങിയാല്‍ അതെന്റെ പ്രകടനത്തെ ബാധിക്കും. എന്റെ ഭാഗത്തുനിന്നും ആത്മാര്‍ത്ഥമായ പെര്‍ഫോമെന്‍സ് കാഴ്ചവയ്ക്കുകയെന്നതാണ് എന്നെ സംബന്ധിച്ച് ആദ്യത്തെ ലക്ഷ്യം. സെക്കന്റ് ഷോയുടെ ഷൂട്ടിംഗിന്റെ ആദ്യദിനങ്ങളില്‍ തന്നെ എന്നിലുള്ള വലിയ പ്രതീക്ഷകളെക്കുറിച്ച് ചിന്തിച്ച് ടെന്‍ഷനാവേണ്ടതില്ലെന്ന് ഞാന്‍ തീരുമാനിച്ചിരുന്നു. എന്റെ കഥാപാത്രത്തില്‍ തന്നെയായിരുന്നു മുഴുവന്‍ ശ്രദ്ധയും. എന്നിനുള്ള പ്രതീക്ഷകളെക്കുറിച്ച് ഞാന്‍ ബോധവാനായിരുന്നു. എന്നാല്‍ അതിനെക്കുറിച്ച് ചിന്തിക്കാതിരിക്കാന്‍ ശ്രമിക്കുകയാണ് ഞാന്‍ ചെയ്തത്.

ഒരു നടനാവണമെന്ന ആഗ്രഹം എപ്പോഴാണ് തോന്നിയത്?

നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോയെന്നറിയില്ല, നമ്മള്‍ ഒരു സിനിമ കണ്ട് അതിന്റെ മികച്ച ക്ലൈമാക്‌സിനുശേഷം തിയ്യേറ്ററിന് പുറത്തിറങ്ങിയാല്‍ നമുക്ക് തോന്നാറില്ലേ ആ കഥാപാത്രം നമ്മളാണെന്ന്? കുറച്ചുസമയത്തേക്കെങ്കിലും എല്ലാവര്‍ക്കും ആ നായകനാവണം. ഒരു നടനാവണമെന്ന വലിയ ആഗ്രഹമൊന്നുമില്ലെന്ന് ഞാന്‍ പറഞ്ഞാല്‍ അത് കള്ളമാവും. അഭിനയത്തില്‍ നിന്നും കുറേക്കാലം ഞാന്‍ വിട്ടുനിന്നു എന്ന കാര്യം സമ്മതിക്കുന്നു. കില്‍ ഡില്‍, ചെയ്ഞ്ച് വാട്ട് ഈസ് എന്നീ  ഹ്രസ്വചിത്രങ്ങള്‍ ചെയ്തുകൊണ്ടിരുന്ന സമയത്ത് സിനിമനിര്‍മാണ പ്രക്രിയയെ ഞാന്‍ ഏറെ ഇഷ്ടപ്പെട്ടിരുന്നു. ക്രിയേറ്റിവിറ്റി എന്ന ആശയം എനിക്കിഷ്ടമാണ്. എന്റെ സിനിമകള്‍ ഞാന്‍ ചെയ്തിരുന്നില്ലെങ്കില്‍ അവ നിലനില്‍ക്കുമായിരുന്നില്ല. സിനിമാ സെറ്റുകളുടെ ഭാഗമാകാന്‍ എനിക്കിഷ്ടമാണ്. അതിന് പുറമേ ഒരു ഫിലിംമേക്കര്‍ ആകാനും പദ്ധതിയുമുണ്ടായിരുന്നു.  ഈ സമയത്താണ് തിരക്കഥകള്‍ വായിക്കാന്‍ സമ്മതിക്കുകയും സെക്കന്റ്‌ഷോ ഇഷ്ടപ്പെടുകയും ചെയ്തത്. ഒരേ വെയവ് ലംങ്തുള്ള ആളുകളായതിനാല്‍ ടീമിനെ എനിക്ക് വളരെ ഇഷ്ടമായി.

സെക്കന്റ്‌ഷോ എന്തിനെക്കുറിച്ചാണ് പറയുന്നത്?

ജീവിക്കാന്‍ വേണ്ടി എന്തും ചെയ്യാന്‍ തയ്യാറായ ഒരുകൂട്ടം യുവാക്കളുടെ കഥയാണ് സെക്കന്‍ഷോ പറയുന്നത്. പലസ്വഭാവത്തിലുള്ള ആളുകളുണ്ട് ഈ സംഘത്തില്‍. ഇവരില്‍ എല്ലാവരും പോസിറ്റീവായ മനോഭാവമുള്ളവരല്ല. ചിത്രത്തില്‍ ലാലു എന്ന കഥാപാത്രത്തെയാണ് ഞാന്‍ അവതരിപ്പിക്കുന്നത്. ഞാനുമായി താരതമ്യം ചെയ്യുമ്പോള്‍ അധികം വ്യത്യാസമില്ലാത്തയാളാണ് ലാലു.

ഒരു ഫിലിംമേക്കറായാണ് നിങ്ങള്‍ തുടങ്ങിയത്. ഇപ്പോള്‍ ക്യാമറയെ ഫെയ്‌സ് ചെയ്തപ്പോള്‍ എന്ത് തോന്നി?

ഞാന്‍ മോശമില്ലാതെ സിനിമയെടുക്കുന്ന ഒരാളാണെന്നാണ് എനിക്ക് തോന്നിയത്. ആളുകളെക്കൊണ്ട് അഭിനയിപ്പിക്കാനുള്ള കഴിവും എനിക്കുണ്ട്. ഞാന്‍ സിനിമയെടുത്തപ്പോള്‍ എന്റെ നടന്‍മാരില്‍ നിന്നും എന്താണ് കിട്ടേണ്ടതെന്ന് എനിക്ക് നന്നായി അറിയാമായിരുന്നു. രസകരമെന്ന് പറയട്ടെ, ഞാന്‍ അഭിനയിക്കുമ്പോഴത്തെ അവസ്ഥ അതല്ല. അഭിനയം ജന്മസിദ്ധമായി എനിക്ക് കിട്ടിയ കഴിവാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. എന്നില്‍ നിന്നെന്താണ് ഒരു സംവിധായകന്‍ പ്രതീക്ഷിക്കുന്നതെന്ന് എനിക്ക് അറിയേണ്ടതുണ്ട്.

ഫിലിംമേക്കര്‍, നടന്‍.. ഏത് നിലയില്‍ അറിയപ്പെടാനാണ് ഇഷ്ടം?

ഒരു സമയം ഒരു സിനിമയില്‍ മാത്രം അഭിനയിക്കുകയെന്നതാണ് എന്റെ തീരുമാനം. ഇപ്പോള്‍ അന്‍വര്‍ റഷീദിന്റെ ഉസ്താദ് ഹോട്ടല്‍ എന്ന ചിത്രത്തിലാണ് അഭിനയിക്കുന്നത്. അതേസമയം കുറച്ച് സിനിമകള്‍ സംവിധാനം ചെയ്യാനും ഞാന്‍ ആഗ്രഹിക്കുന്നു.

സൂപ്പര്‍സ്റ്റാര്‍ ഫോര്‍മുലയില്‍ നിന്ന് മാറി മലയാള സിനിമയില്‍ ചില പുതിയ പരീക്ഷണങ്ങള്‍ വരുന്നുണ്ട്. ഇതില്‍ ഏത് തരത്തിലുള്ള ചിത്രത്തില്‍ അഭിനയിക്കണമെന്നാണ് നിങ്ങള്‍ ഇഷ്ടപ്പെടുന്നത്?

മലയാള സിനിമയുടെ കഴിഞ്ഞകാലങ്ങളെ ഞാന്‍ ഇഷ്ടപ്പെടുന്നു. അതേസമയം പുതിയ ചലനങ്ങളുടെ ഭാഗമാകാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. എനിക്കും എന്റെ അമ്മയ്ക്കും സാമ്യമുണ്ടാകാം. എന്നാല്‍ ഞങ്ങള്‍ക്കിരുവര്‍ക്കും വ്യത്യസ്തമായ വ്യക്തിത്വമാണ്. ഞാനൊരു സാധാരണ വ്യക്തിയാണ്. എന്നെയൊരു സൂപ്പര്‍ഹീറോയായി ഞാന്‍ കണ്ടിട്ടില്ല. റിയലിസ്റ്റാക്കായ കഥാപാത്രങ്ങളെയാണ് ഞാന്‍ ഇഷ്ടപ്പെട്ടത്.

ഒരു പുതുമുഖത്തെ മലയാള സിനിമ എത്രത്തോളം സ്വാഗതം ചെയ്യുന്നുണ്ട്?

എന്റെ സിനിമ ഇറങ്ങിയിട്ടേയുള്ളൂ. അതുകൊണ്ടുതന്നെ ഈ വേളയില്‍ ഇതിന് ഉത്തരം നല്‍കുക ബുദ്ധിമുട്ടായിരിക്കും. സോഷ്യല്‍ മീഡിയകളിലൂടെയും, ചില അഭിമുഖങ്ങളിലൂടെയുമാണ് ആളുകള്‍ എന്നെ അറിയുന്നത്. ചെറിയൊരു വിഭാഗത്തിന് മാത്രമേ എന്നെ അറിയുകയുള്ളൂ. അതില്‍ ഭൂരിപക്ഷവും എന്റെ അച്ഛന്റെ ആരാധകരാണ്. അവര്‍ ഞാന്‍ വരുന്നതിന്റെ ആവേശത്തിലാണ്. എന്നാല്‍ മറ്റെല്ലാവരും അങ്ങിനെയാണെന്ന് പറയാനാവില്ല.

നിരവധി കഴിവുള്ള യുവനടന്‍മാര്‍ സിനിമയിലെത്തുന്ന ഈ സമയത്ത് മലയാള സിനിമയില്‍ മത്സരിക്കുക എന്നത് എത്രത്തോളം ബുദ്ധിമുട്ടേറിയതാണ്?

എന്റെ സമപ്രായക്കാരുടെ സിനിമകള്‍ ഞാന്‍ ആസ്വദിച്ച് കാണാറുണ്ട്. അവര്‍ക്ക് കഴിവുണ്ടായിരുന്നില്ലെങ്കില്‍ അവര്‍ ഇവിടെയുണ്ടാവുമായിരുന്നില്ല. ചിലകാര്യങ്ങള്‍ ചിലര്‍ മികവ് പുലര്‍ത്തിയേക്കാം. അതേസമയം ഇവിടെയുള്ള എല്ലാവര്‍ക്കും ഒരു സ്ഥാനമുണ്ട്.

സെക്കന്റ്‌ഷോ മത്സരിക്കേണ്ടത് മമ്മൂട്ടിചിത്രത്തിന്റെയും ഒപ്പമാണ്..

അത് നല്ലതല്ലേ. കാസനോ, ദ കിംഗ് ആന്റ് കമ്മീഷണര്‍ എന്നീ ചിത്രങ്ങളുടെ ഇടയ്ക്കാണ് സെക്കന്റ് ഷോ വരുന്നത്.

കടപ്പാട്: ഹിന്ദു

Malayalam News

Kerala News In English