തൃശൂര്‍: ദുല്‍ഖര്‍ സല്‍മാന്‍, ഇര്‍ഫാന്‍ ഖാന്‍ ചിത്രത്തിന്റെ സെറ്റില്‍ അനധികൃതമായി ഉപയോഗിച്ചിരുന്ന രണ്ട് ആഡംബര കാരവനുകള്‍ മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു.

തൃശൂര്‍ കൊരട്ടിയില്‍ എത്തിച്ചപ്പോഴാണ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. ഇത് പിന്നീട് നികുതിയും പിഴയും അടച്ചശേഷം വിട്ടയച്ചു. കാരവനുകള്‍ വാടകയ്‌ക്കെടുത്ത സംഘം ഇവ കേരളത്തില്‍ ഉപയോഗിക്കുന്നതിനുള്ള അനുമതി വാങ്ങുകയോ നികുതി അടയ്ക്കുകയോ ചെയ്തിരുന്നില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.


Read more:   ഉയരത്തില്‍ പറന്ന് പറവയും സൗബിനും


തൃശൂരിലെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ എ.എം.സിദ്ദീഖ്, ബിനോയ് വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു നടപടികള്‍.

ദുല്‍ഖറിനും ഇര്‍ഫാന്‍ ഖാനും ഉപയോഗിക്കുന്നതിനായാണു കാരവാന്‍ കൊണ്ടു വന്നിരുന്നത്. ആകര്‍ഷ് ഖുറാന സംവിധാനം ചെയ്യുന്ന ‘കന്‍വാര്‍’ എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ചഭിനയിക്കുന്നത്. ബോളിവുഡിലെ ദുല്‍ഖറിന്റെ അരങ്ങേറ്റ ചിത്രമാണിത്.