എഡിറ്റര്‍
എഡിറ്റര്‍
കമലിന്റെ മകന്റെ ചിത്രത്തില്‍ മാധ്യമപ്രവര്‍ത്തകനായി ദുല്‍ഖര്‍
എഡിറ്റര്‍
Monday 10th March 2014 9:42pm

dulqur

മലയാള സിനിമയ്ക്ക് നിരവധി പ്രണയ ചിത്രങ്ങള്‍ സമ്മാനിച്ച കമലിന്റെ വഴിയിലൂടെ മകന്‍ ജാനൂസ് അഹമ്മദും സിനിമയിലേക്ക് വരുന്നു.

ദുല്‍ഘര്‍ സല്‍മാനെ നായകനാക്കി ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ സംവിധായകനാണ് ജാനൂസ്. ചിത്രത്തിന്റെ തിരക്കഥയും ജാനൂസിന്റേത് തന്നെയാണ്.

ബാംഗലൂരില്‍ ചിത്രീകരിക്കുന്ന റൊമാന്റിക് കോമഡി ചിത്രത്തില്‍ കാര്‍ട്ടൂണിസ്റ്റ് ആവാന്‍ ആഗ്രഹിച്ച് നടക്കുന്ന മാധ്യമ പ്രവര്‍ത്തകന്റെ വേഷമാണ് ദുല്‍ഖര്‍ സല്‍മാന്‍ അവതരിപ്പിക്കുന്നത്.

ചിത്രത്തിന്റെ പേരും നായികയും സംബന്ധിച്ച് ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല.

ലണ്ടന്‍ ഫിലിം സ്‌കൂളില്‍ നിന്ന് ബിരുദം നേടിയ ജാനൂസ് ആഷിക് അബുവിന്റെ 22 ഫീമെയില്‍ കോട്ടയം, ലാല്‍ ജോസിന്റെ അയാളും ഞാനും തമ്മില്‍, കമലിന്റെ സെല്ലുലോയ്ഡ് എ്ന്നീ ചിത്രങ്ങളില്‍ അസിസ്റ്റന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

രഞ്ജിത്തിന്റെ ഞാന്‍, ലാല്‍ ജോസിന്റെ വിക്രമാദിത്യന്‍ തുടങ്ങിയവയാണ് ദുല്‍ഖറിന്റെ വരാനിരിക്കുന്ന മറ്റ് ചിത്രങ്ങള്‍.

Advertisement