എഡിറ്റര്‍
എഡിറ്റര്‍
നൂറ് ദിവസം കൊണ്ടൊരു പ്രണയകഥ
എഡിറ്റര്‍
Thursday 7th August 2014 5:22pm

100-days ഒരു പ്രണയം തുടങ്ങാന്‍ എത്ര നേരം വേണം? ചിലപ്പോള്‍ ഒരു നിമിഷം മതി… അല്ലെങ്കില്‍ ഒരു ദിവസം.. അതുമല്ലെങ്കില്‍ മാസങ്ങളും വര്‍ഷങ്ങളും വേണ്ടി വരുമായിരിക്കും. എന്നാല്‍ നൂറ് ദിവസത്തിനുള്ളില്‍ നടക്കുന്ന ഒരു പ്രണയകഥയുമായി എത്തുകയാണ് ജന്‍ഷ് മുഹമ്മദ് എന്ന പുതുമുഖ സംവിധായകന്‍. മലയാളത്തിന്റെ ഇഷ്ടസംവിധായകന്‍ കമലിന്റെ മകനാണ് ജന്‍ഷ് മുഹമ്മദ്.

ഹണ്‍ഡ്രഡ് ഡേയ്‌സ് ഓഫ് ലവ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ യുവതാരങ്ങളായ ദുല്‍ഖര്‍ സല്‍മാനും നിത്യാമേനോനുമാണ് നായികാനായകന്മാര്‍. ഉസ്താദ്‌ഹോട്ടലിന് ശേഷം ഇരുവരും വീണ്ടും പ്രണയിക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നതും ജന്‍ഷ് തന്നെയാണ്.

വിനീത്, അജുവര്‍ഗീസ്, ശേഖര്‍മേനോന്‍ എന്നിവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ റൊമാന്റിക് കോമഡി പൂര്‍ണമായും ബാംഗ്ലൂരിലാണ് ചിത്രീകരിക്കുന്നത്. ഐശ്വര്യാസ്‌നേഹാമൂവീസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഹണ്‍ഡ്രഡ് ഡേയ്‌സ് ഓഫ് ലവ് ചിങ്ങം ഒന്നിന് ചിത്രീകരണം ആരംഭിക്കും.

റഫീഖ് അഹമ്മദും സന്തോഷ് വര്‍മ്മയും ചേര്‍ന്നെഴുതുന്ന വരികള്‍ക്ക് ഈണമിടുന്നത് ഗോവിന്ദ് മേനോനാണ്. പ്രതീഷ് വര്‍മ്മ ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്ന പ്രണയ ചിത്രം ആന്‍മെഗാമീഡിയ തീയേറ്ററുകളിലെത്തിക്കും.

Advertisement