എഡിറ്റര്‍
എഡിറ്റര്‍
ദുല്‍ഖറിന്റെ കുഞ്ഞു രാജകുമാരിക്ക് പേരിട്ടു; എന്താണെന്ന് അറിയേണ്ടേ?
എഡിറ്റര്‍
Friday 19th May 2017 12:51pm

ദുല്‍ഖര്‍ സല്‍മാന്‍ അച്ഛനായതിന് പിന്നാലെ കുഞ്ഞിന്റെ വിശേഷങ്ങള്‍ അറിയാനുള്ള തിരക്കിലാണ് ആരാധകര്‍. ഷൂട്ടിങ് സെറ്റിലെത്തുന്ന ദുല്‍ഖറിനോടുള്ള ചോദ്യങ്ങളില്‍ അധികവും കുഞ്ഞിനെ കുറിച്ചാണ്.

എന്നാല്‍ ഇപ്പോള്‍ ദുല്‍ഖറിന്റെ ആ കൊച്ചു രാജകുമാരിയുടെ പേര് പുറത്തുവിട്ടിരിക്കുകയാണ് താരം. മേക്കപ്പ് ആര്‍ടിസ്റ്റായ രേഷ്മാ ഗ്രെയ്‌സിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് കുഞ്ഞിന്റെ പേര് ഷെയര്‍ ചെയ്തിരിക്കുന്നത്.


Dont Miss വിമന്‍ ഇന്‍ സിനിമാ കളക്ടീവില്‍ നിന്നും ഒഴിവാക്കിയതിന് പിന്നില്‍ രാഷ്ട്രീയമെന്ന് ഭാഗ്യലക്ഷ്മി: സംഘടനയുമായി സഹകരിക്കില്ല 


നന്ദി അറിയിച്ചുകൊണ്ടുള്ള കാര്‍ഡിലാണ് കുഞ്ഞിന്റെ പേര് മറിയം അമീറ സല്‍മാന്‍ എന്ന് വ്യക്തമാക്കുന്നത്. ഞങ്ങളുടെ ഏറ്റവും വലിയ സ്വപ്‌നസാക്ഷാത്ക്കാരം എന്നാണ് കുഞ്ഞിന്റെ വരവിനെ കുറിച്ച് പറഞ്ഞിരിക്കുന്നത്. ഞങ്ങളുടെ സന്തോഷം നിങ്ങളുമായി പങ്കുവെക്കുന്നെന്നും കാര്‍ഡില്‍ കുറിച്ചിരിക്കുന്നു.


Dont Miss ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വഴി വ്യാജ പ്രചരണം; മഞ്ജു വാര്യര്‍ പൊലീസില്‍ പരാതി നല്‍കി 


മെയ് അഞ്ചിനാണ് മമ്മൂട്ടിയുടെ തന്നെ ഉടമസ്ഥതയിലുള്ള ചെന്നൈയിലെ മദര്‍ഹുഡ് ആസ്പത്രിയില്‍ വച്ച് ദുല്‍ഖറിന്റെ ഭാര്യ അമല്‍ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. കുട്ടിയുടെ ജനനകാര്‍ഡ് അടക്കം ദുല്‍ഖര്‍ തന്നെയാണ് ഈ വിവരം ഫെയ്‌സ്ബുക്കിലൂടെ ജനങ്ങളെ അറിയിച്ചത്.

കാത്തിരിപ്പിനൊടുവില്‍ ഞങ്ങളുടെ വീട്ടിലേയ്ക്ക് ഒരു രാജകുമാരി വന്നിരിക്കുന്നു എന്നാണ് ദുല്‍ഖര്‍ പോസ്റ്റില്‍ പറഞ്ഞത്. ദുല്‍ഖര്‍ നായകനായ അമല്‍ നീരദ് ചിത്രം സി.ഐ.എ: കോമ്രേഡ് ഇന്‍ അമേരിക്ക എന്ന ചിത്രം റിലീസ് ചെയ്ത ദിവസം തന്നെയാണ് കുഞ്ഞുണ്ടായത് എന്നതും യാദൃശ്ചികതയായി.

Advertisement