അച്ഛനായതിന്റെ ത്രില്ലിലാണ് ദുല്‍ഖറും കുടുബംവും കാത്ത് കാത്തിരുന്ന് ഒരു രാജകുമാരി ജീവിതത്തിലേക്ക് വന്നതിന്റെ ആഘോഷത്തിലാണ് ദുല്‍ഖറും അമാലും.

തന്റെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ നിമിഷം എന്നാണ് മകളുടെ വരവിനെ കുറിച്ച് ദുല്‍ഖര്‍ പറയുന്നത്. മകള്‍ വന്നതോടെ എനിക്ക് വന്ന മാറ്റം വലുതാണ്. സ്വര്‍ഗത്തില്‍ നിന്നെത്തിയ ഒരു തുള്ളി അനുഗ്രഹം അതാണ് മകള്‍.


Dont Miss തഴയപ്പെട്ട ആദ്യ ഓഡീഷന്‍; അവിടെ നിന്നും ദേവസേനയിലേക്കും ലേഡി സൂപ്പര്‍ സ്റ്റാറിലേക്കും വളര്‍ന്ന് അനുഷ്‌ക; വൈറലായി അനുഷ്‌കയുടെ ആദ്യ ഫോട്ടോഷൂട്ട് 


ഏതൊരാളേയും പോലെ എന്റെ ജീവിതത്തിലേയും വലിയ സ്വപ്‌നമാണ് മകള്‍. അമാലിന്റെ കുഞ്ഞു വേര്‍ഷന്‍. അച്ഛനായാല്‍ ഏതൊരാളും മാറും. ചിന്തയിലും സ്വാഭാവത്തിലും. ആ മാറ്റം തനിക്കും ഉണ്ടായെന്നും ദുല്‍ഖര്‍ പറയുന്നു.

മെയ് അഞ്ചിനാണ് മമ്മൂട്ടിയുടെ തന്നെ ഉടമസ്ഥതയിലുള്ള ചെന്നൈയിലെ മദര്‍ഹുഡ് ആസ്പത്രിയില്‍ വച്ച് ദുല്‍ഖറിന്റെ ഭാര്യ അമല്‍ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.

കുട്ടിയുടെ ജനനകാര്‍ഡ് അടക്കം ദുല്‍ഖര്‍ തന്നെയാണ് ഈ വിവരം ഫെയ്സ്ബുക്കിലൂടെ ജനങ്ങളെ അറിയിച്ചത്. കാത്തിരിപ്പിനൊടുവില്‍ ഞങ്ങളുടെ വീട്ടിലേയ്ക്ക് ഒരു രാജകുമാരി വന്നിരിക്കുന്നു എന്നാണ് ദുല്‍ഖര്‍ പോസ്റ്റില്‍ പറഞ്ഞത്.

ദുല്‍ഖര്‍ നായകനായ അമല്‍ നീരദ് ചിത്രം സി.ഐ.എ: കോമ്രേഡ് ഇന്‍ അമേരിക്ക എന്ന ചിത്രം റിലീസ് ചെയ്ത ദിവസം തന്നെയാണ് കുഞ്ഞുണ്ടായത് എന്നതും യാദൃശ്ചികതയായി.