എഡിറ്റര്‍
എഡിറ്റര്‍
‘തീവ്ര’മുഖവുമായി ദുല്‍ഖര്‍ എത്തുന്നു
എഡിറ്റര്‍
Wednesday 7th November 2012 11:32am

ദുല്‍ഖര്‍ സല്‍മാന്റെ വേറിട്ട മുഖവുമായി എത്തുന്ന ചിത്രമാണ് ‘തീവ്രം’. ദുല്‍ഖര്‍ രണ്ട് ഗെറ്റപ്പുകളിലായാണ് ചിത്രത്തില്‍ എത്തുന്നത്. രൂപേഷ് പീതാംബരാനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സ്ഫടികത്തില്‍ മോഹന്‍ലാലിന്റെ കുട്ടിക്കാലം അവതരിപ്പിച്ചയാളാണ് രൂപേഷ്.

ലാല്‍ ജോസിന്റെ എല്‍.ജെ ഫിലിംസാണ് ചിത്രം വിതരണത്തിനെടുത്തിരിക്കുന്നത്. സിനിമാ മോഹവുമായി നടക്കുന്ന ഹര്‍ഷവര്‍ദ്ധന്‍ എന്ന കഥാപാത്രത്തെയാണ് ദുല്‍ഖര്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

Ads By Google

ശിഖ നായരാണ് ചിത്രത്തിലെ നായിക. നവംബര്‍ 16 ന് ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വി.സി ഇസ്മായില്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. റഫീഖ് അഹമ്മദാണ് ചിത്രത്തിലെ ഗാനങ്ങള്‍ എഴുതിയിരിക്കുന്നത്. റോബി എബ്രഹാമിന്റേതാണ് സംഗീതം.

ഒരു സസ്‌പെന്‍സ് ത്രില്ലറായ തീവ്രം ദുല്‍ഖറിന്റെ മുന്‍ ചിത്രമായ ഉസ്താദ് ഹോട്ടലില്‍ നിന്നും തീര്‍ത്തും വ്യത്യസ്ഥമാണെന്നാണ് ചിത്രത്തിന്റെ ട്രെയ്‌ലറുകള്‍ വ്യക്തമാക്കുന്നത്.

നിയമവ്യവസ്ഥയെ വെല്ലുവിളിയ്ക്കുന്ന ഒരു യുവാവിന്റെ കഥയാണ് തീവ്രമെന്നാണ് റിപ്പോര്‍ട്ടുകള്‍. ശ്രീനിവാസനും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഒരു പോലീസ് ഓഫീസറുടെ വേഷമാണ് ചിത്രത്തില്‍ ശ്രീനിവാസന്റേത്.

ആദ്യ ചിത്രമായ ‘സെക്കന്റ് ഷോ’, ‘ഉസ്താദ് ഹോട്ടല്‍’ എന്നിവയ്ക്ക് ശേഷം ദുല്‍ഖറിന്റേതായി എത്തുന്ന മൂന്നാമത്തെ ചിത്രമാണ് ‘തീവ്രം’. തീവ്രത്തിലൂടെ ഒരു ഹാട്രിക് വിജയമാണ് ദുല്‍ഖര്‍ ലക്ഷ്യമിടുന്നത്.

Advertisement