മലയാളത്തിലെ പുതിയ സൂപ്പര്‍സ്റ്റാര്‍ ദുല്‍ഖര്‍ സല്‍മാന് സംവിധായകന്‍ ലാല്‍ജോസിന്റെ ഗുഡ് സര്‍ടിഫിക്കറ്റ്. മലയാള സിനിമാ ലോകത്ത് ദുല്‍ഖര്‍ തരംഗമാകുകയാണെന്നാണ് ലാല്‍ ജോസ് ഫേസ്ബുക്കിലൂടെ പറഞ്ഞിരിക്കുന്നത്.

ദുല്‍ഖര്‍ നായകനായ സെക്കന്റ് ഷോയും ഉസ്താദ് ഹോട്ടലും സൂപ്പര്‍ ഹിറ്റായെന്നും  ദുല്‍ഖര്‍ നായകനായ തീവ്രം തന്റെ എല്‍ ജെ ഫിലിംസ് വിതരണത്തിനെടുക്കുകയാണെന്നും ലാല്‍ ജോസ് ഫേസ്ബുക്കിലൂടെ അറിയിച്ചു. ദുല്‍ഖറിന്റെ മുന്‍ ചിത്രങ്ങള്‍ പോലെ തീവ്രവും ഹിറ്റ് ലിസ്റ്റില്‍ ഇടംപിടിക്കുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും സംവിധായകന്‍ പറയുന്നു.

Ads By Google

ലാല്‍ജോസ് തന്നെ സംവിധാനം ചെയ്ത ഡയമണ്ട് നെക്‌ലേസായിരുന്നു കമ്പനി വിതരണത്തിനെടുത്ത  ആദ്യചിത്രം. പിന്നീട്  വിനീത് ശ്രീനിവാസന്റെ തട്ടത്തിന്‍ മറയത്തും എല്‍ജെ ഫിലിംസ് വിതരണത്തിനെടുത്തു.

തീവ്രത്തിന്റെ പ്ലബിസിറ്റിയും പ്രിന്റും എല്‍ ജെ ഫിലിംസ് തന്നൊയണ് ചെയ്യുന്നത്. ദുല്‍ഖറിലൂടെ മറ്റൊരു വിജയം ആവര്‍ത്തിക്കാനാണ് ലാല്‍ ജോസിന്റെ എല്‍ ജെ ഫിലിംസ് പ്രതീക്ഷിക്കുന്നത്.