എഡിറ്റര്‍
എഡിറ്റര്‍
ദുലീപ് ട്രോഫി; ഡബിള്‍ സെഞ്ച്വറിയുടെ മികവില്‍ യുവി
എഡിറ്റര്‍
Monday 15th October 2012 10:05am

ഹൈദരാബാദ്: സെന്‍ട്രല്‍ സോണിനെതിരായ ദുലീപ് ട്രോഫി മത്സരത്തില്‍ മിന്നുന്ന പ്രകടനവുമായി യുവരാജ് സിങ്. ദുലീപ് ട്രോഫി സെമി മത്സരത്തിലാണ് ഉത്തരമേഖലയ്ക്കായി യുവി 208 റണ്‍സെടുത്ത് തിളങ്ങിയത്.

241 പന്ത് നേരിട്ട യുവരാജ് 208 റണ്‍സ് നേടിയാണ് പുറത്തായത്. 33 ഫോറുകളും 3 സിക്‌സറുകളും ഉള്‍പ്പെടുന്നതാണ് യുവരാജിന്റെ ഇന്നിങ്‌സ്. യുവിയുടെ ഡബിള്‍ സെഞ്ച്വറിയുടെ ബലത്തില്‍ സെന്‍ട്രല്‍ സോണിനെതിരെ നോര്‍ത്ത് സോണ്‍ ആദ്യ ഇന്നിങ്‌സില്‍ 451 റണ്‍സ് നേടി.

Ads By Google

അര്‍ബുദചികില്‍സയ്ക്കുശേഷം മടങ്ങിയെത്തിയ യുവി ഇന്ത്യന്‍ ടീമിന് വേണ്ടി കളിച്ച മത്സരത്തിലൊന്നും ഇത്രയും മികവ് കാഴ്ചവെയ്ക്കാന്‍ കഴിഞ്ഞിരുന്നില്ല.

യുവിയുടെ ഫിറ്റ്‌നെസ് വരെ ചോദ്യം ചെയ്ത വേളയിലാണ് കരുത്തുറ്റ പ്രകടനവുമായി യുവി തിരിച്ചുവരവ് നടത്തിയത്. യുവരാജിന്റെ 19-ാം ഫസ്റ്റ് ക്ലാസ് സെഞ്ചുറിയാണിത്.

ദുലീപ് ട്രോഫിയില്‍ ഈ സീസണില്‍ രണ്ടാം സെഞ്ചുറി നേടിയ ധവാന്റെ പ്രകടനവും നിര്‍ണായകമായി. മൂന്നാംവിക്കറ്റില്‍ യുവരാജ്- ധവാന്‍ സഖ്യം 20 ഓവറില്‍ 160 റണ്‍സ് കൂട്ടിച്ചേര്‍ത്തു.

Advertisement