എഡിറ്റര്‍
എഡിറ്റര്‍
തേജ്പാല്‍ കേസിന് ശേഷം കമ്പനികള്‍ സ്ത്രീകളെ ജോലിക്കെടുക്കാന്‍ ഭയക്കുന്നു: എസ്.പി നേതാവ്
എഡിറ്റര്‍
Wednesday 27th November 2013 4:16pm

Naresh-Agarwal

ന്യൂദല്‍ഹി: തെഹല്‍ക്ക കേസിന് ശേഷം കമ്പനികള്‍ സ്ത്രീകളെ ജോലിക്കെടുക്കാന്‍ പേടിക്കുന്നതായി സമാജ്‌വാദി പാര്‍ട്ടി നേതാവ് നരേഷ് അഗര്‍വാള്‍. ഇതാദ്യാമായല്ല അഗര്‍വാള്‍ വിവാദ പരാമര്‍ശങ്ങള്‍ നടത്തി വാര്‍ത്ത സൃഷ്ടിക്കുന്നത്.

ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡിയെ ഉദ്ധരിച്ച് ചായയുണ്ടാക്കുന്നയാള്‍ക്ക് രാജ്യം ഭരിക്കാന്‍ സാധിക്കില്ലെന്ന് പറഞ്ഞതും അഗര്‍വാളായിരുന്നു.

ഇതിനെതിരെ ബി.ജെ.പി കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു. രാഷ്ട്രത്തിന്റെ പുരോഗതിക്ക് ചേരുന്നയാളാകണം പ്രധാനമന്ത്രിയാകണമെന്നും അഗര്‍വാള്‍ പറഞ്ഞിരുന്നു.

അഗര്‍വാളിന്റെ പുതിയ പരാമര്‍ശം ഇതിനകം തന്നെ വിവാദമായിരിക്കുകയാണ്. വിധവയെ പോലെ ബി.ജെ.പി എല്ലാവരും തങ്ങളെ ഇഷ്ടപ്പെടമെന്ന് ആഗ്രഹിക്കുന്നു എന്ന അഗര്‍വാളിന്റെ പരാമര്‍ശവും വിവാദമായിരുന്നു.

Advertisement