ദുബൈ: ദുബൈയില്‍ ശമ്പള സംരക്ഷണ നിയമ പ്രകാരം തൊഴിലാളികളുടെ ശമ്പളം ബാങ്കുകള്‍ വഴി വിതരണം ചെയ്യുന്നതില്‍ വീഴ്ച്ച വരുത്തുകയോ കൃത്യമായി നല്‍കാതിരിക്കുകയോ ചെയ്യുന്ന കമ്പനികള്‍ക്കെതിരെ തൊഴില്‍ മന്ത്രാലയം നടപടി ശക്തമാക്കുന്നു. ഇതു പ്രകാരം ഇത്തരം കമ്പനികള്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് പുതുക്കി നല്‍കുകയോ സ്‌പോന്‍സര്‍ഷിപ് മാറാന്‍ അനുവധിക്കുകയോ ലേബര്‍ കാര്‍ഡ് പുതുക്കുകയോ ചെയ്യുകയില്ലെന്ന് മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.

വേജ് പ്രോറ്റെക്ഷന്‍ നിയമ പ്രകാരം സ്ഥാപനങ്ങള്‍ക്കെല്ലാം ഇതിനകം മുന്നറിയിപ്പ് തപാല്‍ വഴി അയക്കുകയുണ്ടായി. ഓരോ സ്ഥാപനത്തിലേയും തൊഴിലാളികള്‍ക്ക് ശമ്പള വിതരണം രാജ്യത്തെ ബാങ്കുകളും ധനമിടപാട് സ്ഥാപനങ്ങളും വഴി നടത്തുന്നതിനു വിപുലമായ സൗകര്യങ്ങള്‍ ഇതിനകം ഒരുക്കിയിട്ടുണ്ട്. രാജ്യത്തെ തൊഴിലാളികളുടെ ക്ഷേമം ഉറപ്പ് വരുത്തുന്നതിന്നും തൊഴില്‍ തര്‍ക്കങ്ങള്‍ ഒഴിവക്കുന്നതിനും ലക്ഷ്യമിട്ടാണു തൊഴില്‍ മന്ത്രാലയം നടപടികള്‍ ശക്തമാക്കുന്നതെന്നും സ്ഥാപനങ്ങളും തൊഴിലാളികളും സഹകരിക്കണമെന്നും അതികൃതര്‍ അഭ്യര്‍ത്തിച്ചു.