ദുബായ്:പതിനേഴാമത് ദുബായ് ഷോപ്പിംഗ് ഫെസ്‌റിവലിന് ജനുവരി 5ന് തുടക്കമാകും. ജനുവരി 5 മുതല്‍ ഫെബ്രുവരി 5 വരെ നടക്കുന്ന ഷോപ്പിംഗ് മാമാങ്കത്തിനായുള്ള അവസാനവട്ട ഒരുക്കത്തിലാണ് ദുബായ് നഗരം.

ഗ്ലോബല്‍ വില്ലേജില്‍ ഇത്തവണത്തെ ഇന്ത്യന്‍ പവലിയന്‍ രൂപകല്പന ചെയ്തിരിക്കുന്നത് തിരുവനന്തപുരത്തെ മ്യുസിയത്തിന്റെ മാതൃകയിലാണ്.

കേരളത്തിലെ മിക്ക സ്വകാര്യ ടൂര്‍ ഓപ്പറേറ്റര്‍മാരെല്ലാം ഷോപ്പിംഗ് ഫെസ്റ്റിവെലിനോടനുബന്ധിച്ച് ടൂര്‍ പാക്കേജുകള്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. ഒരാള്‍ക്ക് 15,500 രൂപ മുതലാണ് നിരക്ക്.

Malayalam News
Kerala News in English