air-indiaകോഴിക്കോട്: കരിപ്പൂരില്‍ നിന്നും ഇന്നും നാളെയും പുറപ്പെടേണ്ട എയര്‍ ഇന്ത്യയുടെ ദുബായ്, ഷാര്‍ജ വിമാനങ്ങള്‍ റദ്ദാക്കി. ഈ വിമാനങ്ങളിലെ യാത്രക്കാര്‍ക്ക് വേണ്ടി നാളെ രാവിലെ 8.30 ന് കരിപ്പൂരില്‍ നിന്നും പ്രത്യേക വിമാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. പൈലറ്റുമാരുടെ സമരത്തെ തുടര്‍ന്നാണ് വിമാനങ്ങള്‍ റദ്ദാക്കിയത്.