എഡിറ്റര്‍
എഡിറ്റര്‍
ദുബൈ സഅദിയ്യ സെന്ററിന് ശൈഖ് മുഹമ്മദിന്റെ ആദരം
എഡിറ്റര്‍
Wednesday 8th January 2014 1:49pm

dubai-saadiya

ദുബായ്:  മികച്ച ഇസ്‌ലാമിക സേവനത്തിനുള്ള, ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ ആദരം ദുബൈ സഅദിയ്യക്ക്.

മതപ്രബോധന രംഗത്ത് വര്‍ഷങ്ങളായി സ്തുത്യര്‍ഹമായ സേവനം മുന്‍നിര്‍ത്തിയാണ് സഅദിയ്യയെ ആദരിച്ചത്.

ഗവണ്‍മെന്റിന്റെ മതകാര്യ വകുപ്പിനു കീഴില്‍ നിരവധി പള്ളികളില്‍ നടന്നുവരുന്ന ക്ലാസുകള്‍, പ്രസംഗം, സെമിനാറുകള്‍, സേവന പ്രവര്‍ത്തനങ്ങള്‍, മദ്‌റസകള്‍ എന്നിവ അംഗീകാരത്തിനായി പരിഗണിച്ചു.

പ്രശസ്തി പത്രവും 50,000 ദിര്‍ഹമും അടങ്ങുന്ന പുരസ്‌കാരം ഇസ്‌ലാമിക് അഫേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് ഡയറകടര്‍ ഡോ. ഹമദ് ബിന്‍ അശൈഖ് അഹ്മദ് ശൈബാനിയില്‍ നിന്നും സഅദിയ്യ മാനേജര്‍ അഹ്മദ് മുസ്‌ലിയാര്‍ മേല്‍പ്പറമ്പ് ഏറ്റുവാങ്ങി.

Advertisement