എഡിറ്റര്‍
എഡിറ്റര്‍
31 സെക്കന്റ് കൊണ്ട് 20 ലക്ഷം ദിര്‍ഹത്തിന്റെ സ്വര്‍ണ്ണം കവര്‍ന്ന സംഘത്തെ 24 മണിക്കൂറിനുള്ളില്‍ പൂട്ടി ദുബായ് പൊലീസ്; വീഡിയോ കാണാം
എഡിറ്റര്‍
Monday 10th April 2017 10:02pm


ദുബായ്: ജ്വല്ലറിയില്‍ നിന്നും ഇരുപതു ലക്ഷം ദിര്‍ഹത്തിന്റെ സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്ന ആറംഗ മോഷണ സംഘത്തെ ദുബായ് പൊലീസ് പിടികൂടി. മോഷണത്തിന്റെ ദൃശ്യങ്ങളും പൊലീസ് പുറത്തു വിട്ടിട്ടുണ്ട്. മോഷണം നടന്ന് 24 മണിക്കൂറിനകം തന്നെ പൊലീസ് മോഷ്ടാക്കളെ പിടികൂടുകയായിരുന്നു. പിടിയിലാവര്‍ ഏഷ്യാക്കാരാണ്.

ജ്വല്ലറിയുടെ പൂട്ട് തകര്‍ക്കുന്നതും മോഷണം നടത്തുന്നതുമെല്ലാം ദൃശ്യങ്ങളിലുണ്ട്.

സംഘത്തിലെ ആദ്യത്തെയാള്‍ ജ്വല്ലറിയുടെ പൂട്ടു തകര്‍ക്കുന്നതാണ് ആദ്യം കാണുന്നത്. പിന്നാലെ സംഘത്തിലെ ബാക്കിയുള്ളവര്‍ ജ്വല്ലറിയിലേക്ക് പാഞ്ഞു കയറുന്നതും ആഭരണങ്ങള്‍ കവരുന്നതും പൊലീസ് പുറത്തു വിട്ട ദൃശ്യങ്ങളിലുണ്ട്.


Also Read: ജിഷ്ണുവിന്റെ അമ്മാവന്‍ ശ്രീജിത്തിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി


മൂന്ന് മിനുറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ അടുത്തതായി കാണുന്നത് പൊലീസ് വാഹനമാണ്. 24 മണിക്കൂറിനകം ഇന്റര്‍നാഷണല്‍ സിറ്റിയിലെ മോഷ്ടാക്കളുടെ താവളത്തിലെത്തി അവരെ പിടികൂടുന്നതും പൊലീസ് പുറത്തു വിട്ട ദൃശ്യങ്ങളില്‍ കാണാം.

വെള്ളിയാഴ്ച്ച പുലര്‍ച്ചെയാണ് നഈഫിലെ ജ്വല്ലറിയില്‍ സംഘം മോഷണം നടത്തിയത്. 31 സെക്കന്റില്‍ നിന്നും 20 ലക്ഷം ദിര്‍ഹത്തിന്റെ സ്വര്‍ണ്ണാഭരണങ്ങളാണ് സംഘം മോഷ്ടിച്ചത്.

വീഡിയോ കാണാം

Advertisement