ദുബൈ: ദുബൈ ഓപ്പണ്‍ ടെന്നിസിന്റെ കലാശപ്പോരാട്ടത്തില്‍ നോവാക് ഡോക്കോവിക്കും റോജര്‍ ഫെഡററും തമ്മില്‍ ഏറ്റുമുട്ടും.

ഫ്രാന്‍സിന്റെ റിച്ചാര്‍ഡ് കാസ്‌കറ്റിനെ തകര്‍ത്താണ് ഫെഡറര്‍ ഫൈനലിലെത്തിയത്. സ്‌കോര്‍: 6-2,7-5. ചെക് റിപ്പബ്ലിക്കിന്റെ തോമസ് ബെര്‍ഡിക്കിനെ 6-7 (5), 6-2,4-2 എന്നീ സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് ഡോക്കോവിക്ക് ഫൈനലിലേക്ക് യോഗ്യത നേടിയത്.

ആസ്‌ട്രേലിയന്‍ ഓപ്പണ്‍ സെമിയില്‍ ഫെഡറിനെ തോല്‍പ്പിച്ച് ഫൈനലിലെത്തിയ ഡോക്കോവിക്ക്് കിരാടം നേടിയിരുന്നു.