യു.എ.ഇയുടെ 40-ാംമത് ദേശീയ ദിനം ദുബൈ കെ.എം.സി വിപുലമായി ആഘോഷിക്കുന്നു. ഈ മാസം 27ന് ദേര നായിഫ് പോലീസ് സറ്റേഷന്‍ പരിസരത്ത വച്ച ്‌നടക്കുന്ന രക്തദാന ക്യാമ്പോടെയാണ് പരിപാടികള്‍ ആരംഭിക്കുന്നത്. രക്തം നല്‍കൂ ജീവന്ാഡ രക്ഷിക്കൂ എന്ന പ്രമേയത്തില്‍ രാജ്യത്തെ രക്ത ബാങ്കുകളുടെ ശാക്തീകരണത്തിന് പ്രവാസികളെ പ്രേരിപ്പിക്കുന്നതിന്റെ ഭാഗമായാണ് വിപുലമായ രക്തദാന പരിപാടി. ക്യാമ്പില്‍ 1000പേര്‍ക്ക രക്തദാനത്തിനുള്ള സൗകര്യമൊരുക്കും. അടുത്ത മാസം ആദ്യത്തില്‍ ലേബര്‍ ക്യാമ്പുകള്‍ കേന്ദ്രീകരിച്ച് കൂടുതല്‍ സജ്ജീകരണത്തോടെ മെഡിക്കല്‍ ക്യാമ്പുകളും ബോധവല്‍ക്കരണ പരിപാടികളും സംഘടിപ്പിക്കും.

നവംബര്‍ 11ന് അല്‍ ഇത്തിഹാദ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ കലാ-സാഹിത്യ മത്സരങ്ങള്‍ സംഘടിപ്പിക്കും. 50 ഇനങ്ങളിലായി കെ.എം.സി.സി പ്രവര്‍ത്തകര്‍ക്കും അഭ്യൂദായ കാംക്ഷികള്‍ക്കും മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരമുണ്ടാക്കും. നവംബര്‍ 25ന് സ്‌പോര്‍ട് ആന്‍ഡ് ഗെയിംസ് മത്സരങ്ങള്‍ നടത്തും. ദുബൈ പോലീസ് ഓഡിറ്റോറിയത്തിലാണ് മത്സരം നടക്കുക.

Subscribe Us:

നവംബര്‍ 25ന്് വനിതാസമ്മേളനം നടക്കും. പ്രവാസി മലയാളികളുടെ മുഴുവന്‍ കുടുംബിനികള്‍ക്കും പങ്കെടുക്കാവുന്ന വിധമാണ് വനിതാ സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്. നാട്ടില്‍ നിന്നുള്ള വനിതാ ലീഗ് നേതാക്കള്‍, യു.എ.യിലെ വിവിധ മേഖലയിലെ വനിതാ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും. ആരോഗ്യമുള്ള കുടുംബാന്തരീക്ഷത്തിന് സഹായകമായ ക്ലാസ്സുകളും വിവിധ കലാപരിപാടികളും വനിതാ സമ്മേളനത്തോടനുബന്ധിച്ചുണ്ടാവും.
മധേഷ്യയുടെ പുതിയ രാഷ്ട്രീയ സാഹചര്യം വിശകലനം ചെയ്യുന്ന സാംസ്‌കാരിക സെമിനാര്‍ ഡിസംബര്‍ 1ന് നടക്കും. കേരള സാമൂഹ്യ ക്ഷേമ വകുപ്പ്് മന്ത്രി ഡോ: എം.കെ. മുനീര്‍, അറബ് പ്രമുഖര്‍, കേരളത്തില്‍ നിന്നുള്ള എഴുത്തുകാരും മാധ്യമ പ്രവര്‍ത്തകരും സെമിനാറില്‍ സംബന്ധിക്കും.

ഡിസംബര്‍ രണ്ടിന് നടക്കുന്ന വിപുലമായ ആഘോഷ പരിപാടിയില്‍ 15000 പേര്‍ പങ്കെടുക്കും. പ്രസ്തുത സമ്മേളനത്തില്‍ കേരളാ ധനകാര്യ വകുപ്പ് മന്ത്രി കെ.എം.മാണിയായിരുക്കും മുഖ്യാതിഥി. മന്ത്രിമാരായ കുഞ്ഞാലിക്കുട്ടി, പി.കെ അബ്ദുറബ്ബ്, കെ.സി.ജോസഫ് തുടങ്ങിയവരും ഉന്നത അറബ് പ്രതിനിധികളും സംബന്ധിക്കും.
പ്രസ്തുത ചടങ്ങില്‍ വിവിധ ഡിപ്പാര്‍ട്ട്്‌മെന്റ് ഉദ്ദ്യോഗസ്ഥരെ ആദരിക്കും.ഇതിന് പുറമെ ജീവകാരുണ്യ സാമൂഹ്യ സേവന രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച മൂന്ന മലയാളികളെയും ആദരിക്കും. കെ.എം.സി.സി കേന്ദ്രകമ്മറ്റിയുടെ മുഖ്യരക്ഷാധികാരി ഷംസുദ്ദീന്‍ ബിന്‍ മുഹയുദ്ദീന്‍, മലബാര്‍ ഗോള്‍ഡ് ഗ്രൂപ്പ് ചെയര്‍മാന്‍ എം.പി.അഹമ്മദ് കേരളത്തിലെ സി.എച്ച് സെന്ററുകള്‍ വഴിയുള്ള സൗജന്യ ഡയാലിസ് സേവനങ്ങള്‍ക്ക്് നേതുത്വം നല്‍കുന്ന സുനില്‍എന്നീ മലയാളികളെയാണ് ചടങ്ങില്‍ ആദരിക്കുന്നത്. ഡിസംബര്‍ രണ്ടിന്‌ശേഷം ബിരുദധാരി ളുടെ സംഗമം, ഇന്റര്‍ സ്‌കൂള്‍ ഫെസ്റ്റ് തുടങ്ങിയ പരിപാടികള്‍ നടത്തും.
പത്രസമ്മേളനത്തില്‍ സ്വാഗത് സംഘം കമ്മിറ്റി ചെയര്‍മാന്‍ ഷമസുദ്ദീന്‍ മുഹ് യുദ്ദീനും, ദുബൈ കെ.എം.സി.സി പ്രസിഡണ്ട് ഇബ്രാഹിം ഏളേറ്റില്‍, പ്രോഗാം കമ്മറ്റി ചെയര്‍മാന്‍ എന്‍.എ കരീം തുടങ്ങിയവര്‍ സംബന്ധിച്ചു.